Skip to main content

ക്ഷീര വികസന വകുപ്പ് ഉപഭോക്തൃ മുഖാമുഖം പരിപാടി ആഗസ്റ്റ് 26ന്

ജില്ലാ പഞ്ചായത്ത് പ്രസിഡൻ്റ് മനോജ് മൂത്തേടൻ ഉദ്ഘാടനം നിർവഹിക്കും

 

വിപണിയിൽ ലഭ്യമാകുന്ന പാലിൻ്റെ ഗുണമേന്മ, സമ്പുഷ്‌ടത, മായം ചേർക്കൽ നിരോധന നിയമം എന്നിവയെകുറിച്ച് ബോധവത്ക്കരണം നടത്തുന്നതിനായി ആഗസ്റ്റ് 26 ഉച്ചയ്ക്ക് രണ്ടിന് ഉപഭോക്തൃ മുഖാമുഖം പരിപാടി സംഘടിപ്പിക്കുന്നു.

 

ക്ഷീര വികസന വകുപ്പ് ഗുണനിയന്ത്രണ വിഭാഗത്തിൻ്റെ ആഭിമുഖ്യത്തിൽ ചിറ്റേത്തുകര ക്ഷീര സംഘത്തിൻ്റെ സഹകരണത്തോടെയാണ് പരിപാടി സംഘടിപ്പിക്കുന്നത്. ജില്ലാ പഞ്ചായത്ത് ഇ.എം.എസ്. ഹാളിൽ നടക്കുന്ന പരിപാടിയുടെ ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് പ്രസിഡൻ്റ് മനോജ് മൂത്തേടൻ നിർവഹിക്കും. വൈസ് പ്രസിഡൻ്റ് എൽസി ജോർജ് അധ്യക്ഷതവഹിക്കും. 

 

വികസനകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ സനിത റഹീം മുഖ്യപ്രഭാഷണം നടത്തും. ക്ഷീര വികസന വകുപ്പ് ഡെപ്യൂട്ടി ഡയറക്ടർ എം ഷഫീന പദ്ധതി വിശദീകരിക്കും. അസിസ്റ്റൻ്റ് ഡയറക്ടർ പാർവ്വതി കൃഷണപ്രസാദ്, ഐസിഡിഎസ് പ്രോഗ്രാം ഓഫീസർ സി സുധ, ചിറ്റേത്തുകര ആപ്കോപ്സ് പ്രസിഡൻ്റ് എം എൻ ഗിരി, ചിറ്റേത്തുകര ക്ഷീരസംഘം സെക്രട്ടറി കെ എൻ ഓമന എന്നിവർ ചടങ്ങിൽ സംസാരിക്കും.

 

പാലിന്റെ ഘടനയും പ്രാധാന്യവും എന്ന വിഷയത്തിൽ ക്വാളിറ്റി കൺട്രോൾ ഓഫീസർ പ്രിയ ജോസഫ്, പാലും പാൽ ഉൽപന്നങ്ങളും ഉപഭോക്താക്കൾ അറിയേണ്ടത് എന്ന വിഷയത്തിൽ വാഴക്കുളം സീനിയർ ക്ഷീരവികസന ഓഫീസർ അനു മുരളി എന്നിവർ സെമിനാർ അവതരിപ്പിക്കും. ഇടപ്പള്ളി ക്ഷീരവികസന ഓഫീസർ കെ എസ് ബിന്ദുജ ഡയറി ക്വിസ് നടത്തും. പാൽ പരിശോധന രീതികളുടെ പ്രദർശനവും അത് സംബന്ധിച്ച വിശദീകരണവും ക്ഷീരവികസന വകുപ്പ് ക്വാളിറ്റി കൺട്രോൾ യൂണിറ്റ് ലാബ് ടെക്നീഷ്യൻ ആർ മനോജ് നിർവഹിക്കും.

 

date