Skip to main content

തദ്ദേശ തിരഞ്ഞെടുപ്പ്: വോട്ടിംഗ് യന്ത്രങ്ങളുടെ ആദ്യഘട്ട പരിശോധന പൂർത്തിയായി

2025ലെ തദ്ദേശ പൊതു തിരഞ്ഞെടുപ്പിനോടനുബന്ധിച്ച് കച്ചേരിപ്പടി ഓൾഡ് ഉഷാ ടൂറിസ്റ്റ് ഹോമിൽ നടത്തിവന്ന വോട്ടിങ് യന്ത്രങ്ങളുടെ ഫസ്റ്റ് ലെവൽ ചെക്കിങ് നടപടികൾ പൂർത്തീകരിച്ചു. ജില്ലയിൽ ലഭ്യമായ 4700 കൺട്രോൾ യൂണിറ്റുകളും 11760 ബാലറ്റ് യൂണിറ്റുകളും പരിശോധിച്ച് ഉപയോഗയോഗ്യമാണെന്ന് ഉറപ്പാക്കുന്ന നടപടികളാണ് പൂർത്തീകരിച്ചത്. മെഷീൻ കമ്പനി ഉദ്യോഗസ്ഥരും റവന്യു, തദ്ദേശ വകുപ്പ് ഉദ്യോഗസ്ഥരും ഒരു മാസത്തെ പരിശോധനാ നടപടിയുടെ ഭാഗമായി.

 

 

date