Skip to main content

തൊഴിലുറപ്പ് ക്ഷേമനിധി ബോർഡ് ശില്പശാല സംഘടിപ്പിച്ചു

മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയിലെ തൊഴിലാളികൾക്കായി രൂപീകരിച്ചിട്ടുള്ള തൊഴിലുറപ്പ് ക്ഷേമനിധി ബോർഡിന്റെ നേതൃത്വത്തിൽ, തൊഴിലുറപ്പ് ക്ഷേമനിധി അംഗത്വ രജിസ്ട്രേഷൻ ആരംഭിച്ചു. അംഗത്വ രജിസ്ട്രേഷനുമായി ബന്ധപ്പെട്ട ജില്ലാ പ്ലാനിംഗ് ഹാളിൽ നടന്ന ശില്പശാല ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് മനോജ് മൂത്തേടൻ ഉദ്ഘാടനം ചെയ്തു.

 

ക്ഷേമനിധി ബോർഡ് ചെയർമാൻ എസ് രാജേന്ദ്രൻ അധ്യക്ഷത വഹിച്ചു. പഞ്ചായത്ത് അസോസിയേഷൻ സംസ്ഥാന സെക്രട്ടറി കെ ആർ ജയകുമാർ, സി എൻ ഫ്രാൻസിസ്, പി എച്ച് ഷൈൻ എന്നിവർ പ്രസംഗിച്ചു.

date