Skip to main content

പ്രവാസി ക്ഷേമനിധി: അംഗത്വ കാമ്പയിനും കുടിശ്ശിക നിവാരണവും

കേരള പ്രവാസി ക്ഷേമ ബോർഡ് പ്രവാസി ക്ഷേമനിധി അംഗത്വ കാമ്പയിനും കുടിശ്ശിക നിവാരണവും സംഘടിപ്പിക്കുന്നു. ആഗസ്റ്റ് 25 ന് രാവിലെ 10 മുതൽ വൈകിട്ട് 5 വരെ സിവിൽ സ്റ്റേഷനിൽ ജില്ലാ ആസൂത്രണ സമിതി ഹാളിലാണ് പരിപാടി.

 

18 നും 60 നും ഇടയിൽ പ്രായമുള്ള നിലവിൽ വിദേശത്തോ കേരളത്തിന് പുറത്ത് അന്യസംസ്ഥാനത്തോ ജോലി ചെയ്യുന്നവർക്കും കുറഞ്ഞത് രണ്ടു വർഷക്കാലം വിദേശത്ത് ജോലി ചെയ്ത് കേരളത്തിൽ സ്ഥിരം താമസമാക്കിയവർക്കും പ്രവാസി ക്ഷേമനിധിയിൽ അംഗത്വമെടുക്കാം.

പുതുതായി അംഗത്വമെടുക്കാൻ ആവശ്യമായ രേഖകൾ കരുതേണ്ടതാണ്.

 

പ്രവാസി ക്ഷേമനിധിയിൽ അംഗത്വം എടുത്ത പ്രവാസികളിൽ അംശദായം മുടക്കം വരുത്തി അംഗത്വം നഷ്ടപ്പെട്ടവർക്ക് നിലവിലുള്ള പിഴ ഇളവ് ആനുകൂല്യത്തോടെ കുടിശ്ശിക അടച്ച് അംഗത്വം പുതുക്കാനും കാമ്പയിനിൽ അവസരം ഉണ്ടായിരിക്കും. ഈ അവസരം എല്ലാ പ്രവാസികളും പ്രയോജനപ്പെടുത്തണമെന്ന് കേരള പ്രവാസി ക്ഷേമ ബോർഡ് ചെയർമാൻ ഗഫൂർ പി ലില്ലീസ് അറിയിച്ചു.

date