വ്യോമയാന ഉച്ചകോടി ഒരു പുതിയ അധ്യായം : മന്ത്രി കെ. രാജൻ
വ്യോമയാന ചരിത്രത്തിലെ ഒരു പുതിയ അധ്യായമായി സിയാലിന്റെ നേതൃത്വത്തിൽ സംഘടിപ്പിച്ച കേരള വ്യോമയാന ഉച്ചകോടി മാറുമെന്ന് റവന്യൂ വകുപ്പ് മന്ത്രി കെ. രാജൻ പറഞ്ഞു. ചടങ്ങിൽ വിശിഷ്ടാതിഥിയായി പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. രാജ്യത്തെ വ്യോമയാന മേഖല അതിവേഗം വളരുകയാണ്. ഈ സാഹചര്യത്തിൽ കേരളത്തെ ദേശീയ, പ്രാദേശിക വ്യോമയാന മേഖലകളുടെ ഒരു പ്രധാന കേന്ദ്രമായി മാറ്റുകയാണ് ലക്ഷ്യം. തീർത്ഥാടന കേന്ദ്രങ്ങളിലേക്കും ടൂറിസം കേന്ദ്രങ്ങളിലേക്കും വ്യോമയാന ബന്ധം സ്ഥാപിക്കുന്നതിന് സീ പ്ലെയിനുകളും ഹെലികോപ്റ്ററുകളും ഉപയോഗപ്പെടുത്തുന്നതിനുള്ള സാധ്യതകൾ ഉൾപ്പെടെ ഉച്ചകോടിയിൽ ചർച്ചയാകുന്നുണ്ട്.
അടിസ്ഥാന സൗകര്യ വികസനം, സാങ്കേതികവിദ്യയിലെ നവീകരണം, വ്യോമയാന മേഖലയിലെ തന്ത്രപരമായ മാറ്റങ്ങൾ എന്നിവയ്ക്ക് മുൻഗണന നൽകിക്കൊണ്ടാണ് സിയാലിന്റെ നേതൃത്വത്തിൽ ഉച്ചകോടി സംഘടിപ്പിച്ചിരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
- Log in to post comments