Skip to main content

വയോസേവന അവാര്‍ഡിന് നാമനിർദ്ദേശം നൽകാം

സാമൂഹ്യനീതി വകുപ്പ് വയോസേവന അവാര്‍ഡിന് നാമനിർദ്ദേശം ക്ഷണിച്ചു. വയോജനങ്ങളുടെ ക്ഷേമവും സംരക്ഷണവും ഉറപ്പുവരുത്തുന്ന വിവിധ പദ്ധതികളും പ്രവര്‍ത്തനങ്ങളും നടപ്പിലാക്കുന്ന സര്‍ക്കാര്‍/സര്‍ക്കാരിതര വിഭാഗങ്ങള്‍ക്കും വിവിധ കലാകായിക സാംസ്‌കാരിക മേഖലകളില്‍ മികവ് തെളിയിച്ച മുതിര്‍ന്ന പൗരന്മാര്‍ക്കും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ക്കും നാമനിര്‍ദ്ദേശങ്ങള്‍ സമര്‍പ്പിക്കാം.

ഓരോ വിഭാഗത്തിലുമുള്ള നിര്‍ദ്ദിഷ്ട മാനദണ്ഡപ്രകാരമാണ് പേര് നിര്‍ദ്ദേശിക്കേണ്ടത്. അപേക്ഷ സമര്‍പ്പിക്കാനുള്ള അവസാന തീയതി സെപ്റ്റംബര്‍ 12. അപേക്ഷാ ഫോം സാമൂഹ്യ നീതി വകുപ്പിന്റെ വെബ്‌സൈറ്റില്‍ ലഭ്യമാണ്.

ഇതുമായി ബന്ധപ്പെട്ട കൂടുതല്‍ വിവരങ്ങള്‍ക്ക് സാമൂഹ്യനീതി ഡയറക്ടറേറ്റ്, വികാസ് ഭവന്‍, ജില്ലാ സാമൂഹ്യനീതി വകുപ്പ്, പൂജപ്പുര എന്നിവിടങ്ങളില്‍ ബന്ധപ്പെടാവുന്നതാണ്. ഫോണ്‍: 0471-2343241

date