സൗജന്യ തൊഴില്‍ നൈപുണ്യ പരിശീലനം
ജില്ലാ പഞ്ചായത്തിന്റെ ധനസഹായത്തോടെ പട്ടികജാതി വികസന വകുപ്പ് നടത്തുന്ന നാഷണല്‍ സ്‌കില്‍ ഡെവലപ്‌മെന്റ് കോര്‍പറേഷന്‍ ഏറോ സ്‌പേസ് ആന്‍ഡ് ഏവിയേഷന്‍ സെക്ടര്‍ സ്‌കില്‍ കൗണ്‍സില്‍ ബാംഗ്ലൂരിന്റെ എയര്‍ലൈന്‍ കസ്റ്റമര്‍ സര്‍വീസ് എക്‌സിക്യൂട്ടീവ് പരിശീലനത്തിന് പട്ടികജാതി വിഭാഗത്തില്‍പ്പെട്ട ബിരുദധാരികളില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. ജില്ലയിലെ ഗ്രാമപഞ്ചായത്തുകളില്‍ താമസിക്കുന്ന പട്ടികജാതി വിഭാഗത്തില്‍പ്പെട്ട 20 നും 27 നും ഇടയില്‍ പ്രായമുള്ളവര്‍ക്ക് അപേക്ഷിക്കാം. പരിശീലനം നടത്തുന്ന സ്ഥാപനത്തിന്റെ പ്രവേശന പരീക്ഷ/അഭിമുഖത്തിന്റെ അടിസ്ഥാനത്തിലാണ് പ്രവേശനം. പ്രവേശനം ലഭിക്കുന്ന വിദ്യാര്‍ഥികള്‍ക്ക് താമസം, ഭക്ഷണം ഉള്‍പ്പെടെ മുഴുവന്‍ ഫീസും സൗജന്യമാണ്. അപേക്ഷയോടൊപ്പം പാസ്‌പോര്‍ട്ട് സൈസ് ഫോട്ടോ, ബിരുദ സര്‍ട്ടിഫിക്കറ്റിന്റെ പകര്‍പ്പ്, എസ് എസ് എല്‍ സി സര്‍ട്ടിഫിക്കറ്റിന്റെ പകര്‍പ്പ്, ജാതി തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റ്, വരുമാന സര്‍ട്ടിഫിക്കറ്റ്, ആധാര്‍ കാര്‍ഡിന്റെ പകര്‍പ്പ് എന്നിവ സഹിതം സെപ്റ്റംബര്‍ 12 ന് വൈകീട്ട് അഞ്ച് മണിക്കകം ജില്ലാ പട്ടികജാതി വികസന ആഫീസില്‍ ലഭിക്കണം. ഫോണ്‍: 0497 2700596
- Log in to post comments