Skip to main content

ഗസ്റ്റ് അസിസ്റ്റന്റ് പ്രൊഫസര്‍ ഒഴിവ്

 

ഇടുക്കി സര്‍ക്കാര്‍ എഞ്ചിനിയറിംഗ് കോളേജില്‍ ഇലക്ട്രോണിക്‌സ് ആന്റ് കമ്യൂണിക്കേഷന്‍ എഞ്ചിനിയറിംഗ് വിഭാഗത്തില്‍ ഒഴിവുള്ള അസിസ്റ്റന്റ് പ്രൊഫസര്‍ തസ്തികയിലേക്ക് എഐസിടിഇ മാനദണ്ഡപ്രകാരം യോഗ്യരായ ഉദ്യോഗാര്‍ഥികളില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. മുന്‍ പരിചയം അഭികാമ്യം. താൽപ്പര്യമുള്ള ഉദ്യോഗാര്‍ഥികള്‍ ബയോഡേറ്റയും വിദ്യാഭ്യാസ യോഗ്യത, മുന്‍പരിചയം എന്നിവ തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകളുടെ അസ്സലും പകര്‍പ്പും സഹിതം ആഗസ്റ്റ് 25 ന് രാവിലെ 10.30 ന് പൈനാവിലുള്ള ഇടുക്കി സര്‍ക്കാര്‍ എഞ്ചിനിയറിംഗ് കോളേജ് ആഫീസില്‍ അഭിമുഖത്തിനായി ഹാജരാകണം. കൂടുതല്‍ വിവരങ്ങള്‍ക്ക്: 04862233250,www.gecidukki.ac.in

date