Post Category
ബോണസ് ഗഡുക്കളായി വിതരണം ചെയ്യും
ജില്ലയിലെ പ്രൊഫഷണൽ കൊറിയർ ജീവനക്കാരുടെ 2024-25 വർഷത്തെ ബോണസ് ഒരു മാസത്തെ വേതനമായ 14,110 രൂപ രണ്ട് ഗഡുക്കളായി ആഗസ്റ്റ്, സെപ്റ്റംബർ മാസങ്ങളിൽ നൽകാൻ ജില്ലാ ലേബർ ഓഫീസർ എ.കെ ജയശ്രീയുടെ മധ്യസ്ഥതയിൽ നടന്ന യോഗത്തിൽ തീരുമാനമായി. തൊഴിലുടമകളെ പ്രതിനിധീകരിച്ച് വി.പി താഹ, തൊഴിലാളി യൂണിയനുകളെ പ്രതിനിധീകരിച്ച് പി കൃഷ്ണൻ, ടി.പി ശ്രീധരൻ, ടി.ആർ ശ്രീകുമാർ എന്നിവർ യോഗത്തിൽ പങ്കെടുത്തു.
date
- Log in to post comments