Skip to main content

കിക്മ എം.ബി.എ സ്‌പോട്ട് അഡ്മിഷൻ

കേരള ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് കോ ഓപ്പറേറ്റീവ് മാനേജ്‌മെന്റിൽ എം.ബി.എ (ഫുൾടൈം) 2025-27 ബാച്ചിലേയ്ക്ക് ഒഴിവുളള സീറ്റുകളിലേക്കുള്ള അഭിമുഖം ആഗസ്റ്റ് 25 ന് രാവിലെ 10 മണി മുതൽ കാൾടെക്‌സ് ചേനോളി ജംഗ്ഷനിലെ സഹകരണ പരിശീലന കേന്ദ്രത്തിൽ നടക്കും. കേരള സർവകലാശാലയുടെയും എ ഐ സി ടിയുടെയും അംഗീകാരത്തോടെ നടത്തുന്ന ദ്വിവത്സര കോഴ്‌സിൽ ലോജിസ്റ്റിക്‌സ്, ബിസിനസ് അനലിറ്റിക്‌സ്, ഫിനാൻസ്, മാർക്കറ്റിംഗ്, ഹ്യൂമൻ റിസോഴ്‌സ് എന്നിവയിൽ സ്‌പെഷ്യലൈസേഷനുമുണ്ട്. സഹകരണ മേഖലയിൽ പ്രവർത്തിക്കുന്നവരുടെ ആശ്രിതർക്കും, ഫിഷറീസ് സ്‌കോളർഷിപ്പിന് അർഹതയുളള വിദ്യാർഥികൾക്കും പ്രത്യേക സീറ്റ് സംവരണമുണ്ട്. എസ്.സി/എസ്.ടി വിദ്യാർഥികൾക്ക് ഫീസ് ആനുകൂല്യം ലഭിക്കും. 50 ശതമാനം മാർക്കോട് കൂടിയ ബിരുദമാണ്  അടിസ്ഥാന യോഗ്യത. വിദ്യാർഥികൾക്ക് അസൽ സർട്ടിഫിക്കറ്റുകളുമായി നേരിട്ട് അഭിമുഖത്തിൽ പങ്കെടുക്കാം. ഫോൺ: 8547618290, 9447002106, വെബ്‌സൈറ്റ്: www.kicma.ac.in
 

date