Post Category
വ്യവസായ സംരംഭങ്ങൾക്കായി ഭൂമി അനുവദിക്കുന്നു
വ്യവസായ വാണിജ്യ വകുപ്പിന്റെ കീഴിലുള്ള പട്ടാമ്പി കൊപ്പം ഇൻഡസ്ട്രിയൽ ഡെവലപ്‌മെന്റ് പ്ലോട്ടിൽ വ്യവസായ സംരംഭങ്ങൾക്കായി ഭൂമി അനുവദിക്കുന്നതിന് അപേക്ഷ ക്ഷണിച്ചു. 99.73 സെന്റ് വിസ്തീർണമുള്ള വ്യവസായ പ്ലോട്ടാണ് ഇവിടെ ലഭ്യമാക്കിയിട്ടുള്ളത്. താത്പര്യമുള്ള സംരംഭകർക്ക് അപേക്ഷിക്കാം. അപേക്ഷാ ഫോമിനൊപ്പം ആവശ്യമായ രേഖകളും സമർപ്പിക്കണം. അപേക്ഷാ ഫീസായി 5500 രൂപയും ഇഎംഡിയും അടക്കണം. കേരളത്തിലെ ഏതെങ്കിലും ട്രഷറി വഴിയോ അല്ലെങ്കിൽ https://etreasury.kerala.gov.in എന്ന വെബ് പോർട്ടൽ വഴിയോ ആണ് ഈ തുക അടക്കേണ്ടത്. സെപ്റ്റംബർ 16 വൈകുന്നേരം അഞ്ച് മണിക്ക് മുമ്പായി അപേക്ഷകൾ സമർപ്പിക്കണം. കൂടുതൽ വിവരങ്ങൾക്കായി ജില്ലാ വ്യവസായ കേന്ദ്രവുമായി ബന്ധപ്പെടാവുന്നതാണ്. ഫോൺ നമ്പർ: 0491-2505385 / 2505408, ഇമെയിൽ: gm.pkd.dic@kerala.gov.in.
date
- Log in to post comments