Skip to main content

പോളി ഡിപ്ലോമ സ്പോട്ട് അഡ്മിഷൻ

ഷൊർണൂർ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് പ്രിന്റിങ് ടെക്നോളജി ആൻഡ് ഗവൺമെൻ്റ് പോളിടെക്നിക് കോളേജിൽ നിലവിൽ ഒഴിവുള്ള ഏതാനും സീറ്റുകളിലേക്ക് റെഗുലർ ഡിപ്ലോമ, ലാറ്ററൽ എൻട്രി സ്പോട്ട് അഡ്മിഷൻ നടത്തുന്നു. ആഗസ്റ്റ് 26-ന് കോളേജിൽ വെച്ചാണ് അഡ്മിഷൻ നടക്കുക. റെഗുലർ ഡിപ്ലോമ അഡ്മിഷൻ രാവിലെ ഒമ്പത് മണി മുതൽ 10 മണി വരെ നടക്കും. റാങ്ക് ലിസ്റ്റിൽ ഒന്ന് മുതൽ 40000 വരെയുള്ള റാങ്കിൽ ഉൾപ്പെട്ടവർക്കും, ടി.എച്ച്.എസ്.എല്‍.സി, വി.എച്ച്.എസ്.ഇ, ഇ.ഡബ്ല്യു.എസ്, മറ്റ് സംവരണ വിഭാഗങ്ങളിൽപ്പെട്ടവർക്കും അഡ്മിഷനിൽ പങ്കെടുക്കാം. ലാറ്ററൽ എൻട്രി ഡിപ്ലോമ അഡ്മിഷൻ രാവിലെ 10 മണി മുതല്‍ 10:30 വരെ നടക്കും. പ്ലസ് ടു/വിഎച്ച്എസ്ഇ റാങ്ക് ലിസ്റ്റിൽ ഉൾപ്പെട്ടവർക്കും, പുതിയതായി അപേക്ഷിച്ചവർക്കും, മറ്റ് സ്ഥാപനങ്ങളിൽ നിന്ന് മാറ്റം ആഗ്രഹിക്കുന്നവർക്കും ഇതിൽ പങ്കെടുക്കാം.
അഡ്മിഷന് വരുന്ന വിദ്യാർഥികൾ യോഗ്യത തെളിയിക്കുന്ന ഒറിജിനൽ സർട്ടിഫിക്കറ്റുകൾ ഹാജരാക്കണം. അഡ്മിഷൻ സമയത്ത് രക്ഷകർത്താവ് നിർബന്ധമായും ഉണ്ടായിരിക്കണം. ഫീസ് അടയ്ക്കുന്നതിന് യുപിഐ/ഗൂഗിൾ പേ പോലുള്ള മാർഗങ്ങൾ ഉപയോഗിക്കണം. റെഗുലർ ഡിപ്ലോമയ്ക്ക് 4,215 രൂപയും ലാറ്ററൽ എൻട്രിക്ക് 14,215 രൂപയും ആണ് ഫീസ്. പിടിഎ ഫണ്ട്, ഐഡി കാർഡ്, പ്ലേസ്മെൻ്റ് സെൽ ഫീസ് ഇനത്തിൽ 2,900 രൂപ റെഗുലർ ഡിപ്ലോമക്കാർക്കും 2,400 രൂപ ലാറ്ററൽ എൻട്രി വിദ്യാർത്ഥികൾക്കും ക്യാഷ് ആയി അടയ്ക്കാവുന്നതാണ്. കൂടുതൽ വിവരങ്ങൾ www.polyadmission.org എന്ന വെബ്സൈറ്റില്‍ നിന്നും ലഭിക്കും. ഫോണ്‍: 0466 2220450.
 

date