Post Category
ഗസ്റ്റ് ഇന്‍സ്ട്രക്ടര്‍ നിയമനം
നാഗലശ്ശേരി ഐ.ടി.ഐയിൽ ഗസ്റ്റ് ഇൻസ്ട്രക്ടർമാരെ താൽക്കാലികമായി നിയമിക്കുന്നതിനുള്ള അഭിമുഖം നടത്തുന്നു. ഡ്രാഫ്റ്റ്‌സ്‌മാൻ സിവിൽ, ഇൻഫർമേഷൻ ടെക്നോളജി, അഡിറ്റീവ് മാനുഫാക്ചറിങ് (3D പ്രിന്റിംഗ്) ടെക്നീഷ്യൻ, കമ്പ്യൂട്ടർ എയ്‌ഡഡ് എംബ്രോയിഡറി ആൻഡ് ഡിസൈനിങ് എന്നീ നാല് ട്രേഡുകളിലേക്കാണ് നിയമനം. ആഗസ്റ്റ് 27 രാവിലെ 10 മണിക്ക് ഐ.ടി.ഐ ഓഫീസിൽ വെച്ചാണ് അഭിമുഖം. താൽപര്യമുള്ള ഉദ്യോഗാർത്ഥികൾ യോഗ്യത തെളിയിക്കുന്ന അസ്സൽ രേഖകളും അവയുടെ പകർപ്പുകളുമായി നേരിട്ട് ഹാജരാകണം. വിവരങ്ങളും യോഗ്യത സംബന്ധിച്ചുള്ള വിവരങ്ങൾ www.cstaricalcutta.gov.in എന്ന വെബ്സൈറ്റില്‍ ലഭിക്കും. ഫോണ്‍: 9746715651
date
- Log in to post comments