Skip to main content

ഓണത്തിന് ശുദ്ധമായ പാൽ; ഗുണനിലവാരം ഉറപ്പാക്കാൻ ക്ഷീരവികസന വകുപ്പ്

ഓണക്കാലത്ത് വർധിച്ചുവരുന്ന പാലിന്റെ ഉപഭോഗം കണക്കിലെടുത്ത്, ശുദ്ധമായ പാൽ വിതരണം ഉറപ്പാക്കാൻ ക്ഷീരവികസന വകുപ്പ് രംഗത്ത്. ഇതിന്റെ ഭാഗമായി വകുപ്പിലെ ഗുണനിയന്ത്രണ വിഭാഗത്തിന്റെ മേല്‍നോട്ടത്തില്‍ ജില്ലയില്‍ രണ്ട്  ഇന്‍ഫര്‍മേഷന്‍ സെന്ററുകള്‍ സജ്ജീകരിച്ച്  പാൽ പരിശോധനയ്ക്കുള്ള സംവിധാനം ഒരുക്കും. ആഗസ്റ്റ് 29 മുതല്‍ സെപ്റ്റംബര്‍ മൂന്ന് വരെ സെന്ററുകള്‍ പ്രവര്‍ത്തിക്കും. ആഗസ്റ്റ് 29 മുതല്‍ സെപ്റ്റംബര്‍ രണ്ട് വരെ രാവിലെ പത്ത് മുതല്‍ വൈകുന്നേരം അഞ്ച് വരെയും, സെപ്റ്റംബര്‍ മൂന്നി-ന് രാവിലെ ഒമ്പതു മുതല്‍ 12 വരെയുമാണ് സെന്ററുകളുടെ പ്രവര്‍ത്തന സമയം.  കർഷകർക്കും ക്ഷീരസംഘങ്ങൾക്കും പൊതുജനങ്ങൾക്കും അവരുടെ പാലിന്റെ ഗുണനിലവാരം സൗജന്യമായി പരിശോധിക്കാവുന്നതാണ്. ഈ കേന്ദ്രങ്ങളില്‍ കൊണ്ടുവരുന്ന പാല്‍ സാമ്പിളുകള്‍ പരിശോധിച്ച് ഗുണനിലവാരം ബോധ്യപ്പെടുത്തുന്നതിനൊപ്പം, ശുദ്ധമായ പാലും പാലുല്‍പ്പന്നങ്ങളും തിരിച്ചറിയാനുള്ള ബോധവല്‍ക്കരണവും നല്‍കും. കൂടുതല്‍ വിവരങ്ങള്‍  ക്ഷീര വികസന വകുപ്പില്‍ ലഭിക്കും. ഫോണ്‍: 04912505137

 

date