Post Category
എം.ബി.എ പ്രവേശനം
സഹകരണ വകുപ്പിന് കീഴിലുള്ള സംസ്ഥാന സഹകരണ യൂണിയന്റെ തിരുവനന്തപുരത്തെ കേരള ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് കോ-ഓപ്പറേറ്റീവ് മാനേജ്‌മെൻ്റിൽ (കിക്മ) എം.ബി.എ. (ഫുൾടൈം) 2025-27 ബാച്ച് പ്രവേശനത്തിനായുള്ള അഭിമുഖം ആഗസ്റ്റ് 25 ന് രാവിലെ 10 മണി മുതൽ ഉച്ചയ്ക്ക് ഒരു മണി വരെ വിക്ടോറിയ കോളേജ് റോഡിന് സമീപത്തുളള കോ-ഓപ്പറേറ്റീവ് ട്രെയിനിങ് കോളേജിൽ നടക്കും. 50 ശതമാനം മാർക്കോട് കൂടിയ ബിരുദമാണ് അടിസ്ഥാന യോഗ്യത. വിദ്യാർഥികൾ അസൽ സർട്ടിഫിക്കറ്റുകളുമായി ഹാജരാവണം. കൂടുതൽ വിവരങ്ങൾ 8281743442/8547618290 എന്നീ നമ്പരിലും, www.kicma.ac.in എന്ന വെബ്സൈറ്റിലും ലഭിക്കും.
date
- Log in to post comments