Post Category
ബോധവൽക്കരണ ക്ലാസ്സ് സംഘടിപ്പിച്ചു
ഭക്ഷ്യ ഭദ്രതാ നിയമം അടിസ്ഥാനമാക്കി പൊതുവിദ്യാഭ്യാസ വകുപ്പ് നടപ്പാക്കുന്ന ഉച്ചഭക്ഷണ പദ്ധതി നിർവഹണം കൂടുതൽ കാര്യക്ഷമമാക്കുന്നതിന്റെ ഭാഗമായി ക്ലാസ് സംഘടിപ്പിച്ചു. കാഞ്ഞിരപ്പള്ളി, ഈരാറ്റുപേട്ട ഉപജില്ലകളിൽ ഉച്ചഭക്ഷണ പദ്ധതി നടപ്പാക്കുന്ന വിദ്യാലയങ്ങളിലെ പ്രഥമാധ്യാപകർക്കും പദ്ധതിയുടെ ചുമതലയുള്ള അധ്യാപകർക്കുമായി കാഞ്ഞിരപ്പള്ളി സെന്റ് ഡൊമനിക് എച്ച്.എസ്.എസ് ഓഡിറ്റോറിയത്തിൽ നടന്ന ക്ലാസ് സംസ്ഥാന ഭക്ഷ്യ കമ്മീഷൻ അംഗം അഡ്വ. സബിത ബീഗം നയിച്ചു. ജില്ലാ ഉച്ചഭക്ഷണ സൂപ്പർവൈസർ ഡാലിയ, ഉപജില്ലാ വിദ്യാഭ്യാസ ഓഫീസർമാരായ സുൽഫിക്കർ, ഷംല, ഉച്ചഭക്ഷണ ഓഫീസർമാരായ രഞ്ജിത്ത് മാത്യു, ഉല്ലാസ് എന്നിവർ പങ്കെടുത്തു
date
- Log in to post comments