Post Category
പോളിടെക്‌നിക് പ്രവേശനം: സ്‌പോട്ട് അഡ്മിഷൻ ഓഗസ്റ്റ് 25ന്
കടുത്തുരുത്തി പോളിടെക്‌നിക്കിൽ ഒഴിവുള്ള സീറ്റുകളിലേക്ക് പ്രവേശനത്തിന് സ്‌പോട്ട് അഡ്മിഷൻ ഓഗസ്റ്റ് 25 മുതൽ ഓഗസ്റ്റ് 30 വരെ നടത്തും. അന്നേ ദിവസങ്ങളിൽ രാവിലെ 11 മണിക്ക് മുൻപായി കോളജിൽ എത്തി റജിസ്റ്റർ ചെയ്യണം. ഡിപ്ലോമ റാങ്ക് പട്ടികയിൽ ഉൾപ്പെട്ടവർക്കും പുതിയ അപേക്ഷകർക്കും പങ്കെടുക്കാം. പുതിയഅപേക്ഷകർക്ക് രാവിലെ പത്ത് മുതൽ കോളജിലെ ഹെൽപ്പ് ഡെസ്‌ക് വഴി അപേക്ഷിക്കാം. സർട്ടിഫിക്കറ്റുകളും പ്രോസ്‌പെക്ടസ് പ്രകാരമുള്ള ഫീസ്, പിടിഎ ഫണ്ട്, യൂണിഫോം ഫീസ് എന്നിവ സഹിതം രക്ഷിതാവിനോടൊപ്പം എത്തണം. മറ്റു പോളിടെക്‌നിക്കുകളിൽ അഡ്മിഷൻ എടുത്തിട്ടുള്ള വിദ്യാർത്ഥികൾ അവിടെ നിന്നുള്ള അഡ്മിഷൻ സ്ലിപ്പ്, പിടിഎ ഫണ്ട് എന്നിവ സഹിതം രക്ഷിതാവിനോടൊപ്പം എത്തണം. വിശദ വിവരത്തിന് www.polyadmission.org , ഫോൺ: 9895498038.
date
- Log in to post comments