Skip to main content

പൊടിപ്പാറ-പമ്പ് ഹൗസ് റോഡ് ആധുനിക നിലവാരത്തിലേക്ക്

 കുറിച്ചി ഗ്രാമപഞ്ചായത്തിലെ പൊടിപ്പാറ-പമ്പ് ഹൗസ് റോഡ് 50 ലക്ഷം രൂപ  മുടക്കി ആധുനിക നിലവാരത്തിൽ നിർമിക്കുന്നു. നിർമാണോദ്ഘാടനം ഓഗസ്റ്റ് 25ന് (തിങ്കൾ) പൊടിപ്പാറ ജംഗ്ഷനിൽ വച്ച് അഡ്വ. ജോബ് മൈക്കിൾ എം.എൽ.എ. നിർവഹിക്കും. കുറിച്ചി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സുജാത സുശീലൻ അധ്യക്ഷത വഹിക്കും.
 മലകുന്നം പൊടിപ്പാറയിൽ നിന്നാരംഭിച്ച് കല്ലുകടവിൽ റോഡിൽ എത്തിച്ചേരുന്നതാണ് പൊടിപ്പാറ പമ്പ് റോഡ്. കുറിച്ചി ഗ്രാമപഞ്ചായത്തിൽ ചാലച്ചിറ-കല്ലുകടവ്-കോഴിപ്പുറം റോഡ്  ബിഎംബിസി നിലവാരത്തിൽ പുനർനിർമ്മിച്ചതിന് രണ്ടു കോടി രൂപയും കാലായിപ്പടി-കരിയിലപ്പടി-പുളിമൂട് റോഡ് നിർമ്മാണത്തിന് 3.5 കോടി രൂപയും വിനിയോഗിച്ചതിനു പുറമേ നിരവധി ചെറു റോഡുകളും പൂർത്തിയാക്കിയതെന്നു ജോബ് മൈക്കിൾ എം.എൽ.എ. പറഞ്ഞു. മുഖ്യമന്ത്രിയുടെ ഗ്രാമീണ റോഡ് പദ്ധതിയിൽ ഉൾപ്പെടുത്തി രണ്ടു കോടി രൂപയുടെ റോഡ് വികസനമാണ് കുറിച്ചിയിൽ മാത്രം നടത്തിയിരിക്കുന്നത് എന്നും എംഎൽഎ പറഞ്ഞു.

date