അറിയിപ്പുകള്‍
ആക്ഷേപങ്ങളും അഭിപ്രായങ്ങളും അറിയിക്കാം
കോഴിക്കോട് ജില്ലാ പഞ്ചായത്ത് അംഗീകരിച്ച ജില്ലാ മാനസികാരോഗ്യ സൊസൈറ്റിയുടെ കരട് ബൈലോ സംബന്ധിച്ച ആക്ഷേപങ്ങളും അഭിപ്രായങ്ങളും kzddtmentalhealthsty@gmail.com ലേക്ക് 30 ദിവസത്തിനകം അയക്കണം.
എംബിഎ സ്പോട്ട് അഡ്മിഷന്‍
കേരള ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് കോഓപറേറ്റീവ് മാനേജ്മെന്റിലെ (കിക്മ) എംബിഎ ഫുള്‍ടൈം ബാച്ചില്‍ അഡ്മിഷനുള്ള അഭിമുഖം ഓഗസ്റ്റ് 26ന് രാവിലെ പത്ത് മുതല്‍ കോഴിക്കോട് തളി ഇഎംഎസ് മെമോറിയല്‍ കോഓപറേറ്റീവ് ട്രെയിനിങ് കോളേജില്‍ നടക്കും.
കേരള സര്‍വകലാശാലയുടെയും എഐസിടിയുടെയും അംഗീകാരത്തോടെ നടത്തുന്ന ദ്വിവല്‍സര കോഴ്സില്‍ ഫിനാന്‍സ്, മാര്‍ക്കറ്റിങ്, ഹ്യൂമന്‍ റിസോഴ്സ്, ലോജിസ്റ്റിക്സ്, ബിസിനസ് അനലിറ്റിക്സ് എന്നിവയില്‍ സ്പെഷ്യലൈസേഷന് അവസരമുണ്ട്. സഹകരണ മേഖലയില്‍ പ്രവര്‍ത്തിക്കുന്നവരുടെ ആശ്രിതര്‍ക്കും ഫിഷറീസ് സ്‌കോളര്‍ഷിപ്പിന് അര്‍ഹതയുള്ള വിദ്യാര്‍ഥികള്‍ക്കും സീറ്റ് സംവരണമുണ്ട്. എസ്‌സി/എസ്ടി വിദ്യാര്‍ഥികള്‍ക്ക് സര്‍ക്കാര്‍ സര്‍വകലാശാല നിബന്ധനകള്‍ക്ക് വിധേയമായി ഫീസ് ആനുകൂല്യവും ലഭിക്കും. 50 ശതമാനം മാര്‍ക്കോടെ ബിരുദമാണ് അടിസ്ഥാന യോഗ്യത. വിദ്യാര്‍ഥികള്‍ അസല്‍ സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം നേരിട്ടെത്തണം. ഫോണ്‍: 8547618290/9447002106, വെബ്‌സൈറ്റ്: www.kicma.ac.in.
ടെണ്ടര്‍ ക്ഷണിച്ചു
വനിതാ-ശിശുവികസന വകുപ്പിന് കീഴില്‍ കോഴിക്കോട് അര്‍ബണ്‍ ഒന്ന് ഐസിഡിഎസ് പ്രോജക്ടിലെ നാല് സെക്ടറുകളിലെ 133 അങ്കണവാടികളില്‍ പാല്‍ വിതരണത്തിന് ടെണ്ടര്‍ ക്ഷണിച്ചു. ടെണ്ടര്‍ ലഭിക്കേണ്ട അവസാന തീയതി: ഓഗസ്റ്റ് 30ന് ഉച്ച രണ്ട് മണി. ഫോണ്‍: 0495 2702523, 7907612236.
ക്വട്ടേഷന്‍ ക്ഷണിച്ചു
കോഴിക്കോട് സര്‍ക്കാര്‍ എഞ്ചിനീയറിങ് കോളേജിലെ സിവില്‍ എഞ്ചിനീയറിങ് മെറ്റീരിയല്‍ ടെസ്റ്റിങ് ലാബിലെ കംപ്രഷന്‍ ടെസ്റ്റിങ് മെഷീന്‍ (സി.ടി.എം) റിപ്പയര്‍, കാലിബ്രേഷന്‍ എന്നിവ ചെയ്യാന്‍ ക്വട്ടേഷന്‍ ക്ഷണിച്ചു. ഓഗസ്റ്റ് 29ന് ഉച്ചക്ക് രണ്ടിനകം പ്രിന്‍സിപ്പല്‍, സര്‍ക്കാര്‍ എഞ്ചിനീയറിങ് കോളേജ്, കോഴിക്കോട് -673005 വിലാസത്തില്‍ അയക്കണം. വിശദാംശങ്ങള്‍ www.geckkd.ac.in ല്‍ ലഭിക്കും.
ഇന്‍സ്ട്രക്ടര്‍ നിയമനം
പേരാമ്പ്ര ഗവ. ഐടിഐയില്‍ മെക്കാനിക് മോട്ടോര്‍ വെഹിക്കിള്‍ ട്രേഡില്‍ ഗസ്റ്റ് ഇന്‍സ്ട്രക്ടറെ നിയമിക്കും. യോഗ്യത: ബന്ധപ്പെട്ട ട്രേഡില്‍ ബിടെക്കും ഒരു വര്‍ഷത്തെ പ്രവൃത്തി പരിചയവും/മൂന്ന് വര്‍ഷ ഡിപ്ലോമയും രണ്ട് വര്‍ഷത്തെ പ്രവൃത്തി പരിചയവും/എന്‍.ടി.സി എന്‍.എ.സിയും മൂന്ന് വര്‍ഷത്തെ പ്രവൃത്തി പരിചയവും. വിദ്യാഭ്യാസ യോഗ്യത, പ്രവൃത്തി പരിചയം എന്നിവയുടെ അസ്സല്‍ സര്‍ട്ടിഫിക്കറ്റുകളും പകര്‍പ്പുകളും (രണ്ടെണ്ണം) സഹിതം ഓഗസ്റ്റ് 29ന് രാവിലെ 11ന് കൂടിക്കാഴ്ചക്കെത്തണം. ഫോണ്‍: 9400127797.
റാങ്ക് പട്ടിക റദ്ദാക്കി
വിവിധ വകുപ്പുകളിലെ ലാസ്റ്റ് ഗ്രേഡ് സര്‍വന്റ്‌സ് (കാറ്റഗറി നമ്പര്‍: 548/2019) റാങ്ക് പട്ടിക മൂന്ന് വര്‍ഷ കാലാവധി പൂര്‍ത്തിയായതിനാല്‍ റദ്ദാക്കിയതായി പി എസ് സി ജില്ലാ ഓഫീസര്‍ അറിയിച്ചു.
സ്പോട്ട് അഡ്മിഷന്‍ കൗണ്‍സിലിങ്
കോഴിക്കോട് ഗവ. വനിതാ പോളിടെക്നിക് കോളേജിലെ സ്പോട്ട് അഡ്മിഷന്റെ കൗണ്‍സിലിങ് ഓഗസ്റ്റ് 25, 26 തീയതികളില്‍ രാവിലെ ഒമ്പത് മുതല്‍ കോളേജില്‍ നടക്കും. അപേക്ഷ സമര്‍പ്പിച്ചവരും ഇതുവരെ അപേക്ഷിക്കാത്തവരുമായ പെണ്‍കുട്ടികള്‍ രാവിലെ ഒമ്പതിനും 10.30നും ഇടയില്‍ നേരിട്ടെത്തി രജിസ്റ്റര്‍ ചെയ്യണം. പുതിയ അപേക്ഷകരില്‍നിന്നും നിലവില്‍ റാങ്ക് ലിസ്റ്റില്‍ ഉള്‍പ്പെട്ടവരില്‍നിന്നും രജിസ്റ്റര്‍ ചെയ്തവരെ ഉള്‍പ്പെടുത്തി അന്നേ ദിവസങ്ങളില്‍ രാവിലെ 11ന് പ്രസിദ്ധീകരിക്കുന്ന റാങ്ക്ലിസ്റ്റില്‍നിന്ന് അഡ്മിഷന്‍ നടത്തും. സര്‍ട്ടിഫിക്കറ്റുകളും ഫീസും (ഡിജിറ്റല്‍ പെയ്മെന്റ് മാത്രം) കരുതണം. വിവരങ്ങള്‍ www.polyadmission.org ല്‍ ലഭ്യമാണ്. ഫോണ്‍: 0495 2370714.
സ്പോട്ട് അഡ്മിഷന്‍
കോടഞ്ചേരി സര്‍ക്കാര്‍ കോളേജില്‍ ഒന്നാംവര്‍ഷ എംഎ ഇകണോമിക്സ്, എംകോം, എം എസ് സി സുവോളജി കോഴ്സുകളില്‍ നിലവിലുള്ളതും ഉണ്ടാവാന്‍ സാധ്യതയുള്ളതുമായ ഒഴിവുകളിലേക്ക് സ്പോട്ട് അഡ്മിഷന്‍ നടത്തും. വിദ്യാര്‍ഥികള്‍ ആവശ്യമായ രേഖകള്‍ സഹിതം ഓഗസ്റ്റ് 26ന് രാവിലെ 11ന് കോളേജിലെത്തണം. ഫോണ്‍: 9188900234, 9447125107.
അധ്യാപക നിയമനം
കല്ലായി ഗവ. ഗണപത് ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ എച്ച്എസ്എ ഇംഗ്ലീഷ് ഗെസ്റ്റ് അധ്യാപക നിയമനത്തിനുള്ള കൂടിക്കാഴ്ച ഓഗസ്റ്റ് 27ന് രാവിലെ 11ന് നടക്കും. അസ്സല്‍ സര്‍ട്ടിഫിക്കറ്റും പകര്‍പ്പും സഹിതം എത്തണം. ഫോണ്‍: 0495 2323962.
- Log in to post comments