പോര്‍ട്ടബിള്‍ എ.ബി.സി പദ്ധതി: വിവിധ തസ്തികകളിലേക്ക് അഭിമുഖം
പോര്‍ട്ടബിള്‍ എ.ബി.സി പദ്ധതിയിയുടെ നടത്തിപ്പിനായി വിവിധ തസ്തികകളിലേയ്ക്കുള്ള അഭിമുഖം സെപ്റ്റംബര്‍ ഒന്നിന് തിരുവനന്തപുരം ജില്ലാ പഞ്ചായത്ത് ഹാളിൽ നടക്കും.
വെറ്ററിനറി സര്ജ്ജന്, ഒ.റ്റി.അസിസ്റ്റന്റ്, അനിമല്‍ ഹാന്‍ഡിലേഴ്സ്, ഡോഗ് ക്യാച്ചര്‍, സെക്യുരിറ്റി, സ്വീപ്പര്‍ എന്നീ തസ്തികകളിലാണ് അഭിമുഖം നടത്തുന്നത്.
എബിസി പദ്ധതിയില്‍ പ്രവൃത്തി പരിചയം അല്ലെങ്കില്‍ എം.വി.എസ്.സി സര്‍ജറി / ഗൈനക്കോളജി അല്ലെങ്കില്‍ ഡബ്ല്യു.വി.എസ് കോഴ്സ് സര്‍ട്ടിഫിക്കറ്റ് എന്നിവയാണ് വെറ്ററിനറി സര്ജൻ തസ്തികയിലേക്കുള്ള യോഗ്യത. ഒ ടി അസിസ്റ്റന്റിന് പൂക്കോട് വെറ്ററിനറി കോളേജില്‍ നിന്നുമുളള സ്റ്റൈപ്പന്‍ഡറി ട്രെയിനിംഗ് അല്ലെങ്കില്‍ വി. എച്ച് .എസ് .സി / ഒ.റ്റിയില്‍ പ്രവൃത്തി പരിചയം എന്നിവ ഉണ്ടായിരിക്കണം.
എ ഹെല്പ്പില് രജിസ്റ്റര്‍ ചെയ്തവര്‍ / നായ്ക്കളെ കൈകാര്യം ചെയ്യുന്നതില്‍ പ്രവൃത്തി പരിചയം / കുടുംബശ്രീയിലെ, നായ്ക്കളുമായി ബന്ധപ്പെട്ട പദ്ധതികളില്‍ പ്രവൃത്തി പരിചയം എന്നിവയുള്ളവർക്ക് അനിമല്‍ ഹാന്‍ഡിലേഴ്സ് വിഭാഗത്തിലേക്കും കുടുംബശ്രീയില്‍ രജിസ്റ്റര്‍ ചെയ്ത ഡോഗ് ക്യാച്ചേഴ്സിന് ഡോഗ് ക്യാച്ചര്‍ തസ്തികയിലേക്കും
വിമുക്ത ഭടന്മാര്ക്ക് സെക്യൂരിറ്റി വിഭാഗത്തിലേക്കും കുടുംബശ്രീയില്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ളവര്‍ക്ക് സ്വീപ്പര്‍ തസ്തികയിലേക്കുമുള്ള അഭിമുഖത്തില്‍ പങ്കെടുക്കാം. താത്പര്യമുള്ളവര്‍ സെപ്റ്റംബര്‍ ഒന്നിന് ജില്ലാ പഞ്ചായത്തിൽ രാവിലെ 10.30 ന് നടത്തുന്ന അഭിമുഖത്തില്‍ ബന്ധപ്പെട്ട രേഖകള്‍ സഹിതം ഹാജരാകേണ്ടതാണ്.
- Log in to post comments