Skip to main content

കിലെ ദേശീയ ശിൽപശാലയ്ക്ക് തുടക്കമായി

കേരള ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ലേബർ ആന്റ് എംപ്ലോയ്‌മെന്റ് (കിലെ) ആഗസ്റ്റ് 25, 26, 27 തീയതികളിൽ തിരുവനന്തപുരം ഹോട്ടൽ ഡിമോറയിൽ സംഘടിപ്പിക്കുന്ന ത  തൊഴിലിന്റെയും ബന്ധപ്പെട്ട മേഖലകളുടെയും ഭാവി വിഷയത്തിൽ സംഘടിപ്പിച്ച ദേശീയ ശിൽശാലയുടെ ഉദ്ഘാടനം കേരള സ്റ്റേറ്റ് പ്ലാനിംഗ് ബോർഡ് വൈസ് ചെയർപേഴ്സൺ പ്രൊഫ. വി.കെ. രാമചന്ദ്രൻ നിർവഹിച്ചു.

കിലെ ചെയർപേഴ്സൺ കെ.എൻ ഗോപിനാഥ് അധ്യക്ഷത വഹിച്ചു. എക്സിക്യൂട്ടീവ് ഡയറക്ടർ സുനിൽ തോമസ് സ്വാഗതമറിയിച്ചു. ശിൽപശാലയുടെ രണ്ടാം ദിനത്തിൽ (ആഗസ്റ്റ് 26) രാവിലെ 9.30 ന് പൊതുവിദ്യാഭ്യാസവും തൊഴിലും വകുപ്പ് മന്ത്രി വി. ശിവൻകുട്ടി മുഖ്യാതിഥിയായി പങ്കെടുത്ത് സംസാരിക്കും.

പി.എൻ.എക്സ് 4171/2025

date