Skip to main content

സംരംഭസമുന്നതി പദ്ധതിയിലേക്ക് അപേക്ഷ ക്ഷണിച്ചു

കേരളത്തിലെ മുന്നാക്ക സമുദായങ്ങളിലെ സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന കുടുംബങ്ങളിലെ അംഗങ്ങൾ ഉൾപ്പെട്ട സ്വയം സഹായ/ കൂട്ടുത്തരവാദിത്ത സംരംഭകത്വ സംഘങ്ങളിൽ (SHGs/JLGs) നിന്നും 2025-26 വർഷത്തെ സംരഭസമുന്നതി - സ്വയംതൊഴിൽ സംരംഭ വായ്പകൾക്കുള്ള പലിശ സഹായ പദ്ധതിയുടെ കീഴിൽകഴിഞ്ഞ സാമ്പത്തിക വർഷത്തിൽ സംരംഭം തുടങ്ങുന്നതിന് എടുത്തിട്ടുള്ള വായ്പകൾക്ക് 5% പലിശ ധനസഹായം നൽകുന്നതാണ്. അപേക്ഷകൾ സെപ്റ്റംബർ മുതൽ സമർപ്പിക്കാം. അപേക്ഷാ ഫോമിനും മാർഗ്ഗനിർദ്ദേശങ്ങൾ ഉൾപ്പെടെയുള്ള വിശദവിവരങ്ങൾക്കുമായി www.kswcfc.org വെബ്സൈറ്റ് സന്ദർശിക്കുക. അപേക്ഷകൾ സ്വീകരിക്കുന്ന അവസാന തീയതി സെപ്റ്റംബർ 30.

പി.എൻ.എക്സ് 4172/2025

date