പ്രിസം പദ്ധതി: വോക്ക് ഇന്‍ ഇന്റര്‍വ്യൂ ഇന്ന്
ഇന്‍ഫര്‍മേഷന്‍ പബ്ലിക് റിലേഷന്‍സ് വകുപ്പില്‍ കൊല്ലം ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസില്‍ പ്രിസം പാനലിലെ വിവിധ തസ്തികകളിലെ ഒഴിവുകളിലേക്ക് ഇന്ന് (ഓഗസ്റ്റ് 26) വോക്ക് ഇന്‍ ഇന്റര്‍വ്യൂ നടത്തും. ജില്ലയില്‍ ഒരു സബ് എഡിറ്റര്‍, ഒരു കണ്ടന്റ് എഡിറ്റര്‍, രണ്ട് ഇന്‍ഫര്‍മേഷന്‍ അസിസ്റ്റന്റുമാര്‍ എന്നിങ്ങനെയാണ് ഒഴിവുകള്‍.
ഇന്‍ഫര്‍മേഷന്‍ അസിസ്റ്റന്റ് യോഗ്യത - ജേര്‍ണലിസം ബിരുദാനന്തര ബിരുദം, അല്ലെങ്കില്‍ ഏതെങ്കിലും ബിരുദവും ജേര്‍ണലിസം ഡിപ്ലോമയും. സബ് എഡിറ്റര്‍ യോഗ്യത - ജേര്‍ണലിസം ബിരുദാനന്തര ബിരുദം, അല്ലെങ്കില്‍ ഏതെങ്കിലും ബിരുദവും ജേര്‍ണലിസം ഡിപ്ലോമയും ഒരു വര്‍ഷത്തെ പ്രവൃത്തി പരിചയവും. കണ്ടന്റ് എഡിറ്റര്‍ യോഗ്യത- വീഡിയോ എഡിറ്റിംഗ് ബിരുദം/ ഡിപ്ലോമ/ സര്‍ട്ടിഫിക്കറ്റ് കോഴ്‌സ് പാസായിരിക്കണം. പ്രവര്‍ത്തിപരിചയം ഉള്ളവര്‍ക്ക് മുന്‍ഗണന.
അസല്‍ സര്‍ട്ടിഫിക്കറ്റുകളും പകര്‍പ്പുകളും തിരിച്ചറിയല്‍ രേഖയുമായി ഓഗസ്റ്റ് 26ന് രാവിലെ 11ന് സിവില്‍ സ്റ്റേഷനിലെ ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസില്‍ ഹാജരാകണം. ഫോണ്‍: 0474 2794911.
- Log in to post comments