ക്ഷീര വികസന വകുപ്പ് ഉപഭോക്തൃ മുഖാമുഖം പരിപാടി ഇന്ന് ( ആഗസ്റ്റ് 26)
വിപണിയിൽ ലഭ്യമാകുന്ന പാലിൻ്റെ ഗുണമേന്മ പാലിൻ്റെ സമ്പുഷ്‌ടത, മായം ചേർക്കൽ നിരോധന നിയമം എന്നിവയെകുറിച്ച് ബോധവൽക്കരണം നൽകുന്നതിന്റെ ഭാഗമായി ക്ഷീര വികസന വകുപ്പ് ഗുണനിയന്ത്രണ വിഭാഗത്തിന്റെ ആഭിമുഖ്യത്തിൽ ചിറ്റേത്തുകര ക്ഷീര സംഘത്തിൻ്റെ സഹകരണത്തോടെ ഉപഭോക്തൃ മുഖാമുഖം പരിപാടി സംഘടിപ്പുക്കുന്നു. ഇന്ന് (ആഗസ്റ്റ് 26 ) ഉച്ചയ്ക്ക് 2 ന് കാക്കനാട് ജില്ലാ പഞ്ചായത്ത് ഇ.എം.എസ്. ഹാളിൽ നടക്കുന്ന ചടങ്ങ് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് മനോജ് മൂത്തേടൻ ഉദ്ഘാടനം ചെയ്യും.
അസിസ്റ്റൻ്റ് കളക്ടർ പാർവ്വതി ഗോപകുമാർ ചടങ്ങിൽ മുഖ്യാതിഥിയാവും. ജില്ലാ പഞ്ചായത്ത് വികസനകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർ പേഴ്‌സൺ സനിത റഹിം , ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് അഡ്വ. എൽസി ജോർജ്ജ്, ക്ഷീര വികസന വകുപ്പ് അസിസ്റ്റന്റ് ഡയറക്‌ടർ ടെക്‌നിക്കൽ അസിസ്റ്റന്റ് പാർവ്വതി കൃഷ്‌ണപ്രസാദ്, ഐ സി ഡി എസ് സെൽ പ്രോഗ്രാം ഓഫീസർ സുധ സി, ചിറ്റേത്തുകര ആപ്കോസ് പ്രസിഡൻ്റ് എം.എൻ. ഗിരി, ചിറ്റേത്തുകര ക്ഷീര സംഘം സെക്രട്ടറി കെ. എൻ ഓമന എന്നിവർ ചടങ്ങിന്റെ ഭാഗമാകും.
പാലിന്റെ ഘടനയും പ്രാധാന്യവും എന്ന വിഷയത്തിൽ ക്ഷീരവികസന വകുപ്പ് അസിസ്റ്റന്റ് ഡയറക്ടർ പ്രിയ ജോസഫും പാലുൽപന്നങ്ങളും ഉപഭോക്താക്കൾ അറിയേണ്ടതും എന്ന വിഷയത്തിൽ വാഴക്കുളം സീനിയർ ക്ഷീര വികസന ഓഫീസർ അനു മുരളിയും സെമിനാറുകൾ നയിക്കും. വൈറ്റില ക്ഷീരവികസന ഓഫീസർ പി ആർ സജീവ് കുമാർ ഡയറി ക്വിസ്സും, ജില്ലാ ക്ഷീര വികസന വകുപ്പ് ക്വാളിറ്റി കൺട്രോളർ ആർ മനോജിന്റെ നേതൃത്വത്തിൽ പാൽ പരിശോധന രീതികൾ - പ്രദർശനവും വിശദീകരണവും നടത്തും.
- Log in to post comments