Skip to main content

ഹരിതകലാലയ സർട്ടിഫിക്കറ്റ് വിതരണവും ചങ്ങാതിക്കൊരു തൈ - പച്ചത്തുരുത്ത്– ഒരു തൈ നടാം ക്യാമ്പയിനും അക്വിനാസ് കോളേജിൽ

ഇടക്കൊച്ചി അക്വിനാസ് കോളേജിൽ ഹരിതകേരള മിഷന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച ഹരിതകലാലയ സർട്ടിഫിക്കറ്റ് വിതരണവും, പച്ചത്തുരുത്ത്, ഒരു തൈ നടാം – ജനകീയ വൃക്ഷവൽക്കരണ ക്യാമ്പയിൻ– "ചങ്ങാതിക്കൊരു തൈ" പദ്ധതിയും നടന്നു.

 

കുട്ടികളിൽ പരിസ്ഥിതി അവബോധം സൃഷ്ടിക്കുന്നതിനും സൗഹൃദത്തിലൂടെ പരിസ്ഥിതി സംരക്ഷണം ഉറപ്പാക്കുന്നതിനും ‘ചങ്ങാതിക്ക് ഒരു തൈ’ ഇരുന്നൂറോളം കുട്ടികൾ വൃക്ഷത്തൈകൾ കൈമാറി. തുടർന്ന് കൊച്ചി നഗരസഭയിൽ നിന്ന് ലഭ്യമായ വിവിധ ഇനത്തിൽപ്പെട്ട 40 ഫലവൃക്ഷങ്ങൾ കോളേജ് അങ്കണത്തിൽ നട്ടുകൊണ്ട് പച്ചത്തുരുത്ത് ഒരുക്കി.

 

മേയർ അഡ്വ. എം. അനിൽകുമാർ ചടങ്ങ് ഉദ്‌ഘാടനം ചെയ്തു. ഹെൽത്ത് സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ടി.കെ. അഷ്റഫ് ഹരിതകലാലയം എ പ്ലസ് ഗ്രേഡ് സർട്ടിഫിക്കറ്റ് കോളേജ് മാനേജർ ഡോ. മറിയൻ അറക്കലിന് സമ്മാനിച്ചു.

എറണാകുളം ജില്ലാ ദുരന്തനിവാരണ ഡെപ്യൂട്ടി കലക്ടർ മനോജ് കെ. മുഖ്യപ്രഭാഷണം നടത്തി.

പ്രിൻസിപ്പൽ പ്രൊഫ. ഡോ. ജോസഫ് ജോൺ അധ്യക്ഷൻ ആയിരുന്നു. കൊച്ചി നഗരസഭ ഹരിത കേരള മിഷൻ റിസോഴ്സ് പേഴ്സൺ നിസ നിഷാദ് പദ്ധതി വിശദീകരിച്ചു. സ്വാഗതം വൈസ് പ്രിൻസിപ്പൽ ഡോ. ടാനിയ ജോൺ നിർവഹിച്ചു.

എജ്യുക്കേഷൻ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ വി.എ. ശ്രീജിത്, ഇടക്കൊച്ചി നോർത്ത് കൗൺസിലർ ജീജ ടെൻസൺ, സീനിയർ പബ്ലിക് ഹെൽത്ത് ഇൻസ്പെക്ടർ ഷഹീർ എം. പി., ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർ

 അഖില എസ്. ശങ്കർ, IQAC കോ-ഓർഡിനേറ്റർ ഡോ. ബെറി ഹോളാഡേ എം.ജി., ഡോ. സുമി ജോൺ , ആലിസൻ റോഷ്നി ജേക്കബ്, ജനറൽ കൺവീനർ 

കാരോളിൻ സൈമൺ സംസാരിച്ചു.

date