Skip to main content

സപ്ലൈകോ എറണാകുളം ജില്ലാ ഓണം ഫെയർ ഓഗസ്റ്റ് 26 മുതൽ

സപ്ലൈകോ എറണാകുളം ജില്ല ഓണം ഫെയറിന്റെ ഉദ്ഘാടനം ഓഗസ്റ്റ് 26 രാവിലെ 10. 30 ന് വ്യവസായ മന്ത്രി പി രാജീവ് കലൂർ ജവഹർലാൽ നെഹ്റു ഇൻറർനാഷണൽ സ്റ്റേഡിയം ഹെലിപാഡ് ഗ്രൗണ്ടിൽ നിർവഹിക്കും. ഉമ തോമസ് എംഎൽഎ അധ്യക്ഷ ആകുന്ന ചടങ്ങിൽ നഗരസഭ മേയർ അഡ്വ. എം അനിൽകുമാർ ആദ്യ വില്പന നടത്തും. ഹൈബി ഈഡൻ എംപി മുഖ്യപ്രഭാഷണം നിർവഹിക്കും.

 

 ജില്ലാ പഞ്ചായത്ത് പ്രസിഡൻറ് മനോജ് മൂത്തേടൻ, നഗരസഭ കൗൺസിലർ അഡ്വ. ദീപ്തി മേരി വർഗീസ്, സപ്ലൈകോ മാനേജിംഗ് ഡയറക്ടർ ഡോ. അശ്വതി ശ്രീനിവാസ്, ജനറൽ മാനേജർ വി എം ജയകൃഷ്ണൻ, വിവിധ രാഷ്ട്രീയ കക്ഷി നേതാക്കളായ എസ് സതീഷ്, എൻ അരുൺ, കെ എസ് ഷൈജു, കെ എം അബ്ദുൽ മജീദ്, ടോമി ജോസ്, ഇ. എം മൈക്കിൾ, ജില്ലാ സപ്ലൈ ഓഫീസർ എസ്. ഒ. ബിന്ദു തുടങ്ങിയവർ പങ്കെടുക്കും.

 

ഓണത്തിനായി സപ്ലൈകോ രണ്ടര ലക്ഷത്തോളം ക്വിൻറൽ ഭക്ഷ്യധാന്യങ്ങൾ സംഭരിച്ചിട്ടുണ്ട്. ഓണക്കാലത്ത് സബ്‌സിഡി അരിയ്ക്കു പുറമേ, കാര്‍ഡൊന്നിന് 20 കിലോ പച്ചരിയോ/പുഴുക്കലരിയോ 25/- രൂപ നിരക്കിൽ സ്പെഷ്യൽ അരിയായി ലഭ്യമാക്കും. സബ്സിഡി നിരക്കില്‍ നല്‍കുന്ന മുളകിന്റെ അളവ് അര കിലോയില്‍ നിന്നും 1 കിലോയായി വര്‍ദ്ധിപ്പിക്കുകയും ചെയ്തിട്ടുണ്ട്. 

 

മറ്റ് പ്രമുഖ റീറ്റെയ്ൽ ചെയിനുകളോട് കിട പിടിക്കുന്ന വിധത്തിൽ ബ്രാൻഡഡ് എഫ് എം സി ജി ഉത്പന്നങ്ങളുടെ ഒരു നിര തന്നെ ഇത്തവണ സപ്ലൈകോ ഒരുക്കിയിട്ടുണ്ട്. 250 ലധികം ബ്രാൻഡഡ് നിത്യോപയോഗ സാധനങ്ങൾക്ക് ഓഫറുകളും, വിലക്കുറവും നൽകുന്നുണ്ട്. സെപ്റ്റംബർ നാലു വരെയാണ് ജില്ലാ ഫെയറുകൾ സംഘടിപ്പിക്കുക. എല്ലാ നിയോജക മണ്ഡലങ്ങളിലും ഓഗസ്റ്റ് 31 മുതൽ സെപ്റ്റംബർ നാലുവരെ ഒരു പ്രധാന ഔട്ട്ലെറ്റിനോട് അനുബന്ധിച്ച് ഫെയറുകൾ സംഘടിപ്പിക്കുന്നുണ്ട്. കൂടാതെ സഞ്ചരിക്കുന്ന ഓണച്ചന്തകളും ഒരുക്കിയിട്ടുണ്ട്.

date