Skip to main content

ഓണത്തിന് ഒരു മുറം പച്ചക്കറി വിളവെടുപ്പ് ഉദ്ഘാടനം മുഖ്യമന്ത്രി നിർവ്വഹിക്കും

സമഗ്ര പച്ചക്കറി ഉൽപ്പാദന യജ്ഞം പദ്ധതിയുടെ ഭാഗമായി കൃഷി വകുപ്പ് നടപ്പിലാക്കുന്ന ഓണത്തിന് ഒരു മുറം പച്ചക്കറി പദ്ധതിയുടെ വിളവെടുപ്പ് ആഗസ്റ്റ് 27 രാവിലെ 10 മണിക്ക് സെക്രട്ടേറിയേറ്റ് അങ്കണത്തിൽ പദ്ധതിയുടെ ഭാഗമായി ആരംഭിച്ച പച്ചക്കറി കൃഷിയുടെ വിളവെടുപ്പ് നിർവ്വഹിച്ചുകൊണ്ട് മുഖ്യമന്ത്രി പിണറായി വിജയൻ സംസ്ഥാനതലത്തിൽ ആരംഭം കുറിക്കും. കൃഷി വകുപ്പ് മന്ത്രി പി. പ്രസാദ് അധ്യക്ഷനാകുന്ന ചടങ്ങിൽ മറ്റ് മന്ത്രിമാരും ജനപ്രതിനിധികളും ഉദ്യോഗസ്ഥരും പങ്കെടുക്കും. ഓണക്കാലത്ത് വീട്ടുവളപ്പിൽ തന്നെ വിഷരഹിത പച്ചക്കറി ഉത്പാദനം പ്രോത്സാഹിപ്പിക്കുന്നതിനാണ് ഓണത്തിന് ഒരു മുറം പച്ചക്കറി പദ്ധതി നടപ്പിലാക്കി വരുന്നത്.

പി.എൻ.എക്സ് 4177/2025

date