Skip to main content

ഭിന്നശേഷി അവാർഡ്: നാമനിർദ്ദേശങ്ങൾ ക്ഷണിച്ചു

ഭിന്നശേഷി മേഖലയിൽ മികച്ച പ്രവർത്തനങ്ങൾ കാഴ്ചവെച്ച വ്യക്തികളെയും സ്ഥാപനങ്ങളെയും ആദരിക്കുന്നതിനായി സാമൂഹ്യനീതി വകുപ്പ് നൽകുന്ന സംസ്ഥാന ഭിന്നശേഷി അവാർഡ് 2025-നുള്ള നാമനിർദ്ദേശങ്ങൾ ക്ഷണിച്ചു.

16 വിഭാഗങ്ങളിലായി 30 അവാർഡുകളാണ് ഇത്തവണ നൽകുന്നത്. 

 

ക്യാഷ് അവാർഡ്, സർട്ടിഫിക്കറ്റ്, മൊമന്റോ എന്നിവയാണ് അവാർഡിന് അർഹരായവർക്ക് ലഭിക്കുക. 

വ്യക്തികൾക്കും സ്ഥാപനങ്ങൾക്കും നേരിട്ട് അപേക്ഷിക്കാൻ കഴിയില്ല. അതത് മേഖലകളിൽ പ്രവർത്തിക്കുന്നവർക്ക് അർഹരായവരെ നാമനിർദ്ദേശം ചെയ്യാം. 

 മികച്ച തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾക്കുള്ള നാമനിർദ്ദേശങ്ങൾ സാമൂഹ്യനീതി ഡയറക്ടറേറ്റിൽ നേരിട്ട് സമർപ്പിക്കണം. മറ്റു വിഭാഗങ്ങളിൽപ്പെട്ട നാമനിർദ്ദേശങ്ങൾ അതത് ജില്ലാ സാമൂഹ്യനീതി ഓഫീസുകളിൽ സമർപ്പിക്കണം.

 

തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ നാമനിർദ്ദേശങ്ങൾക്കൊപ്പം തദ്ദേശസ്വയംഭരണ വകുപ്പിന്റെ ജില്ലാ/സംസ്ഥാന മേധാവിയുടെ ശുപാർശ കൂടി വേണം. വ്യക്തിഗത വിഭാഗങ്ങൾക്കുള്ള നോമിനേഷനോടൊപ്പം പാസ്‌പോർട്ട് സൈസ് ഫോട്ടോ നിർബന്ധമായും സമർപ്പിക്കണം.

 അപേക്ഷകൾ സമർപ്പിക്കേണ്ട അവസാന തീയതി സെപ്റ്റംബർ 15 വൈകിട്ട് 5 വരെ.

വിശദവിവരങ്ങളും നോമിനേഷൻ ഫോമും www.swdkerala.gov.in എന്ന വെബ്സൈറ്റിലും ജില്ലാ സാമൂഹ്യനീതി ഓഫീസുകളിലും ലഭ്യമാണ്. ഫോൺ -0471-2306040

 

അവാർഡ് വിഭാഗങ്ങൾ:

 

ഭിന്നശേഷി വിഭാഗത്തിൽപ്പെട്ട മികച്ച ജീവനക്കാരൻ (ഗവൺമെന്റ്/പൊതുമേഖല

 മികച്ച ജീവനക്കാരൻ (സ്വകാര്യമേഖല),

സ്വകാര്യമേഖലയിൽ ഏറ്റവും കൂടുതൽ ഭിന്നശേഷിക്കാർക്ക് തൊഴിൽ നൽകിയ തൊഴിൽ ദായകർ, എൻ.ജി.ഒ സ്ഥാപനങ്ങൾ/മികച്ച പുനരധിവാസ കേന്ദ്രം, മാതൃക വ്യക്തി (ഭിന്നശേഷിയുള്ള വ്യക്തി)

, സർഗാത്മക കഴിവുള്ള വ്യക്തി (ഭിന്നശേഷി വിഭാഗം), കല/സാഹിത്യം/കായിക മേഖലയിൽ മികച്ച നേട്ടങ്ങൾ കൈവരിച്ച വ്യക്തികൾ (ഭിന്നശേഷി വിഭാഗം),

ഭിന്നശേഷി സൗഹൃദ സ്ഥാപനം (ഫിസിക്കൽ ഇൻഫ്രാസ്ട്രക്ചർ)/ഭിന്നശേഷി സൗഹൃദ വെബ്സൈറ്റ് (സർക്കാർ/സ്വകാര്യമേഖല),

ഭിന്നശേഷി സൗഹൃദ റിക്രിയേഷൻ സെന്ററുകൾ (സ്കൂൾ/ഓഫീസ്/തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ, വിദ്യാഭ്യാസ സ്ഥാപനങ്ങൾ മുതലായവ)

ഭിന്നശേഷിക്കാരെ സഹായിക്കുന്നതിനും പുനരധിവാസ പ്രവർത്തനങ്ങൾ നടത്തുന്നതിനും പ്രവർത്തിച്ചിട്ടുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങൾ,

ഭിന്നശേഷി മേഖലയിൽ മികച്ച പ്രകടനം കാഴ്ചവെച്ച ജില്ലാ പഞ്ചായത്ത്,

ഭിന്നശേഷി മേഖലയിൽ മികച്ച പ്രകടനം കാഴ്ചവെച്ച ജില്ലാ ഭരണകൂടം,

ഭിന്നശേഷി മേഖലയിൽ മികച്ച പ്രകടനം കാഴ്ചവെച്ച കോർപ്പറേഷൻ,

ഭിന്നശേഷി മേഖലയിൽ മികച്ച പ്രകടനം കാഴ്ചവെച്ച മുനിസിപ്പാലിറ്റി,

ഭിന്നശേഷി മേഖലയിൽ മികച്ച പ്രകടനം കാഴ്ചവെച്ച ബ്ലോക്ക് പഞ്ചായത്ത്,

ഭിന്നശേഷി മേഖലയിൽ മികച്ച പ്രകടനം കാഴ്ചവെച്ച ഗ്രാമപഞ്ചായത്ത്. ബി എസ് സി ഇലക്ട്രോണിക്സ്, ബികോം ബി ഐ എസ്, ബികോം ഫിനാൻസ്, ബികോം ടാക്സേഷൻ എന്നീ കോഴ്സുകളിലും പിജി പ്രോഗ്രാമായ എം എസ് സി കംപ്യൂട്ടർ സയൻസ്, എം എസ് സി ഇലക്ട്രോണിക്സ്, എംകോം ഫിനാൻസ് എന്നീ കോഴ്സുകളിലാണ് പ്രവേശനം നേടാൻ കഴിയുക. താല്പര്യമുള്ളവർ കോളേജ് ഓഫീസുമായി ബന്ധപ്പെടേണ്ടതാണ്

ഫോൺ 85470 05046,

0479 2304494.

date