Post Category
ഓരുജല മത്സ്യക്കൃഷിയിൽ നൂറുമേനി: വിളവെടുപ്പ് ഉത്സവത്തിൽ തിളങ്ങി തിരുതയും കരിമീനും
എംഎൽഎ വലയെറിഞ്ഞപ്പോൾ കുടുങ്ങിയത് പിടപിടയ്ക്കുന്ന മുഴുത്ത തിരുതയും കരിമീനും.
സംസ്ഥാന ഫിഷറീസ് വകുപ്പ് നടത്തിയ പി എം എസ് എസ് വൈ ഓരുജല സമ്മിശ്ര മത്സ്യ കൃഷിയുടെ വിളവെടുപ്പ് ഉത്സവം ഉദ്ഘാടനം ചെയ്യുകയായിരുന്നു കെ എൻ ഉണ്ണിക്കൃഷ്ണൻ എം. എൽ. എ.
കടമക്കുടി കല്ലുവീട്ടിൽ സെലിൻ ജോണിൻ്റെ കെട്ടിലായിരുന്നു വിളവെടുപ്പ്.
വൻതോതിൽ സ്വയം തൊഴിലിന് അവസരമൊരുക്കുന്നതാണ് ഫിഷറീസ് വകുപ്പിൻ്റെ പദ്ധതിയെന്നു എം എൽ എ പറഞ്ഞു. നിശ്ചയദാർഢ്യം കൈമുതലാക്കി സമ്പൂർണ സമർപ്പണത്തോടെ മത്സൃക്കൃഷിയിൽ ഉജ്ജ്വല മാതൃകയായ സെലിൻ ജോണിനെ എംഎൽഎ അഭിനന്ദിച്ചു.
ഒരു ഹെക്ടറിൽ (250 സെൻ്റ് ) ഓരുജല മത്സ്യം വളർത്തുന്ന പദ്ധതി ഒരു വർഷം കൊണ്ട് പൂർത്തിയാകും. വിളവെടുപ്പ് ഉത്സവത്തിൽ പഞ്ചായത്ത് പ്രസിഡൻ്റ് മേരി വിൻസെൻ്റ് അധ്യക്ഷയായി. ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടർ മാജ ജോസ് ആമുഖ പ്രസംഗം നടത്തി.
date
- Log in to post comments