Post Category
ദേവികുളത്ത് ഏകദിന ഓണം ഖാദി മേള നാളെ (27)
ജില്ലാ ഖാദി ഗ്രാമ വ്യവസായ ഓഫീസിന്റെ ആഭിമുഖ്യത്തില്‍ നാളെ (27) ബുധനാഴ്ച ദേവികുളം താലൂക്ക് ഓഫീസില്‍ ഏകദിന ഓണം ഖാദി വിപണന മേള സംഘടിപ്പിക്കും. ദേവികുളം തഹസില്‍ദാര്‍ ജയന്‍ കെ എം മേളയുടെ ഉദ്ഘാടനം നിര്‍വഹിക്കും. റെഡിമെയ്ഡ് ഷര്‍ട്ടുകള്‍, ഷര്‍ട്ട് പീസുകള്‍ , ചുരിദാര്‍ തുണിത്തരങ്ങള്‍, സാരികള്‍, ബെഡ്ഷീറ്റുകള്‍, ഗ്രാമീണ വ്യവസായ ഉത്പന്നങ്ങള്‍ എന്നിവയുടെ ആകര്‍ഷകമായ ശേഖരം ഒരുക്കിയിട്ടുണ്ട്. ഖാദി തുണിത്തരങ്ങള്‍ക്ക് 30% സര്‍ക്കാര്‍ റിബേറ്റും സര്‍ക്കാര്‍, അര്‍ധസര്‍ക്കാര്‍, പൊതുമേഖല, സഹകരണ സ്ഥാപനങ്ങളിലെ ജീവനക്കാര്‍ക്ക് ഒരു ലക്ഷം രൂപ വരെ ക്രെഡിറ്റ് സൗകര്യവും ലഭ്യമാണ്.
date
- Log in to post comments