Skip to main content

നേത്രദാന പക്ഷാചരണ പരിപാടികൾക്ക് ജില്ലയിൽ തുടക്കം

 

നേത്രദാന പക്ഷാചരണം ജില്ലാതല ഉദ്ഘാടനം തലക്കുളത്തൂർ സാമൂഹിക ആരോഗ്യ കേന്ദ്രത്തിൽ ചേളന്നൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് കെ പി സുനിൽ കുമാർ നിർവഹിച്ചു. ആരോഗ്യവകുപ്പ്, ആരോഗ്യ കേരളം, തലക്കുളത്തൂർ സാമൂഹികാരോഗ്യ കേന്ദ്രം എന്നിവ സംയുക്തമായാണ് പരിപാടി സംഘടിപ്പിച്ചത്. 

ചടങ്ങിനോടനുബന്ധിച്ച് ഓഫ്താൽമിക് സർജൻ ഡോ. കെ ആർ ചിത്ര 'നേത്രപടല അന്ധതയും നേത്രദാനവും' എന്ന വിഷയത്തിൽ ബോധവൽക്കരണ ക്ലാസ്സും സഞ്ചരിക്കുന്ന നേത്രരോഗ വിഭാഗത്തിൻറെ നേതൃത്വത്തിൽ ക്യാമ്പയിനും നടത്തി.  ചേളന്നൂർ ബ്ലോക്ക് പഞ്ചായത്ത് വാർഷിക പദ്ധതിയുടെ ഭാഗമായി വാങ്ങിയ ലെൻസോ മീറ്ററിന്റെ ഉദ്ഘാടനവും നടന്നു.

തലക്കുളത്തൂർ ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് കെ ടി പ്രമീള അധ്യക്ഷത വഹിച്ചു. ജില്ലാ മെഡിക്കൽ ഓഫീസർ(ആരോഗ്യം) ഡോ. കെ കെ രാജാറാം മുഖ്യ പ്രഭാഷണം നടത്തി. തലക്കുളത്തൂർ സാമൂഹിക ആരോഗ്യ കേന്ദ്രം മെഡിക്കൽ ഓഫീസർ ഡോ. എം എം ഷീബ, ബ്ലോക്ക് പഞ്ചായത്ത് ആരോഗ്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ സർജാസ്, ബ്ലോക്ക് പഞ്ചായത്ത് ഡിവിഷൻ മെമ്പർ ഐ പി ഗീത, ജില്ലാ എഡ്യൂക്കേഷൻ ആൻഡ് മീഡിയ ഓഫീസർ ഡോ. എൽ ഭവില, ജില്ല ഓഫ്താൽമിക് കോർഡിനേറ്റർ കെ മനോജ്, തലക്കുളത്തൂർ സാമൂഹിക ആരോഗ്യ കേന്ദ്രം എൽഎച്ച്എസ് കെ ടി സ്റ്റെല്ല, ഹെൽത്ത് സൂപ്പർവൈസർ മുഹമ്മദ് അബ്ദുൽ നാസർ, ഓപ്ടോമെട്രിസ്റ്റ് അഞ്ജന തുടങ്ങിയവർ സംസാരിച്ചു.

date