Post Category
കട്ടപ്പന ഐടിഐയില്‍ സ്‌പോട്ട് അഡ്മിഷൻ
2025-26 വര്‍ഷത്തെ ഐ.ടി.ഐ പ്രവേശനത്തില്‍ കട്ടപ്പന ഗവ. ഐ ടി ഐ -യിലെ ടര്‍ണര്‍, ടൂറിസ്റ്റ് ഗൈഡ് എന്നീ ട്രേഡുകളിലെ ഒഴിവുള്ള ഏതാനും സീറ്റുകളിലേക്ക് സ്‌പോട്ട് അഡ്മിഷന്‍ ആരംഭിച്ചു. ഐ.ടി.ഐ പ്രവേശനത്തിന് താല്പര്യമുള്ളവര്‍ എസ്എസ്എല്‍സി, പ്ലസ് ടു, ആധാര്‍ കാര്‍ഡ്, ജാതി സര്‍ട്ടിഫിക്കറ്റ്, ടിസി എന്നിവയുടെ അസ്സല്‍ സര്‍ട്ടിഫിക്കറ്റുകളും പകര്‍പ്പുകളും സഹിതം ആഗസ്റ്റ് 30 ന് വൈകിട്ട് അഞ്ച് മണി വരെ ഐ ടി ഐ -യില്‍ നേരിട്ട് ഹാജരായി അപേക്ഷ നല്‍കാം.
എസ്എസ്എല്‍സി ജയിച്ചവര്‍ക്കും, തത്തുല്യ യോഗ്യത യുള്ളവര്‍ക്കും അപേക്ഷ സമര്‍പ്പിക്കാം.
അപേക്ഷ ഫീസ് 100/രൂപ. അപേക്ഷ ഫോമുകള്‍ ഐ ടി ഐ ഓഫീസില്‍ നിന്നും ലഭിക്കും.
കൂടുതല്‍ വിവരങ്ങള്‍ക്ക് 04868-272216.
date
- Log in to post comments