Post Category
ഗ്യാസ് ക്രിമറ്റോറിയം ഓപ്പറേറ്റര്‍, സുരക്ഷാ ജീവനക്കാരന് തസ്തികകളില്‍ നിയമനം
തിരുമിറ്റക്കോട് ഗ്രാമപഞ്ചായത്തിനു കീഴില്‍ പുതുതായി ആരംഭിക്കുന്ന ആധുനിക ഗ്യാസ് ക്രിമറ്റോറിയത്തിലേക്ക് ദിവസവേതനാടിസ്ഥാനത്തില്‍ നിയമനം നടത്തുന്നു. ഓപ്പറേറ്റര്‍, സുരക്ഷാ ജീവനക്കാരന് എന്നീ തസ്തികകളിലാണ് നിയമനം. സെപ്റ്റംബര്‍ രണ്ടിന് രാവിലെ 10.30-ന് തിരുമിറ്റക്കോട് ഗ്രാമപഞ്ചായത്ത് ഓഫീസില്‍ വെച്ച് വാക് ഇന്‍ ഇന്റര്‍വ്യൂ നടക്കും. ഓപ്പറേറ്റര്‍, സുരക്ഷാ ജീവനക്കാരന് തസ്തികകളിലേക്ക് കുറഞ്ഞത് ഏഴാം തരം വിദ്യാഭ്യാസ യോഗ്യതയും ശാരീരികക്ഷമതയുമുള്ളവര്ക്ക് അപേക്ഷിക്കാം. പ്രായം 45 വയസ്സില്‍ താഴെയായിരിക്കണം. അപേക്ഷകര്‍ ബയോഡാറ്റ, യോഗ്യതാ, പ്രവൃത്തിപരിചയ സര്‍ട്ടിഫിക്കറ്റുകളുടെ അസ്സലും പകര്‍പ്പും, മെഡിക്കല്‍ ഫിറ്റ്നസ് സര്‍ട്ടിഫിക്കറ്റ് എന്നിവ അഭിമുഖത്തിനായി കൊണ്ടുവരണം. കൂടുതല്‍ വിവരങ്ങള്‍ തിരുമിറ്റക്കോട് ഗ്രാമപഞ്ചായത്ത് ഓഫീസില്‍ നിന്നും ലഭിക്കും.
date
- Log in to post comments