Post Category
പി.ആര്‍.ഡിയില്‍ കണ്ടന്റ് എഡിറ്റര്‍: വാക് ഇന്‍ ഇന്റര്‍വ്യൂ 27 ന്
പ്രിസം പദ്ധതിയുടെ ഭാഗമായി പാലക്കാട് ജില്ലാ ഓഫീസില്‍ ഒഴിവുള്ള കണ്ടന്റ് എഡിറ്റര്‍ പാനലിലേക്കുള്ള അഭിമുഖം ആഗസ്റ്റ് 27ന് രാവിലെ 11ന് തൃശൂര്‍ സിവില്‍ സ്റ്റേഷനില്‍ പ്രവര്‍ത്തിക്കുന്ന പി.ആര്‍.ഡി മേഖലാ ഉപഡയറക്ടറുടെ കാര്യാലയത്തില്‍ നടക്കും. വീഡിയോ എഡിറ്റിങില്‍ ബിരുദം/ഡിപ്ലോമ/സര്‍ട്ടിഫിക്കറ്റ് കോഴ്‌സ് വിജയമാണ് ഉദ്യോഗാര്‍ഥികള്‍ക്കു വേണ്ട യോഗ്യത. പ്രവൃത്തിപരിചയമുള്ളവര്‍ക്ക് മുന്‍ഗണനയുണ്ട്. പ്രായപരിധി 35 വയസ്. ഉദ്യോഗാര്‍ഥികള്‍ 27ന് യോഗ്യതകള്‍ തെളിയിക്കുന്ന അസല്‍ രേഖകളും ഒരു സെറ്റ് പകര്‍പ്പുമായി വാക് ഇന്‍ ഇന്റര്‍വ്യൂവിനെത്തണം. കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍: 0491 2505329.
date
- Log in to post comments