Skip to main content

ജില്ലാതല വിജയികൾക്കുള്ള പരിശീലനം

 

പാലക്കാട് കെ-ഡിസ്‌ക് കൊച്ചിൻ ഷിപ്പ് യാർഡ് ലിമിറ്റഡിന്റെ (സി.എസ്സ്.എൽ) സ്പോൺസർഷിപ്പോടെ സംഘടിപ്പിക്കുന്ന വൈ ഐപി 7.0 ജില്ലാതല വിജയികൾക്കുള്ള ഇമേഴ്‌സൺ ട്രെയിനിങ്ങ്  അകത്തേതറ എൻ എസ് എസ് എഞ്ചിനീയറിങ് കോളേജിൽ  കോളേജ് പ്രിൻസിപ്പല്‍ ഡോ എം സജു ഉദ്ഘാടനം ചെയ്തു. കെ -ഡിസ്‌ക് ജില്ലാ കോ ഓര്‍ഡിനേറ്റർ കിരൺദേവ് അധ്യക്ഷനായി . വൈ ഐ പി ഡി ടി ഇ ജില്ലാ കോ ഓർഡിനേറ്റർ ഡോ വിനോദ് മുഖ്യാതിഥിയായി.അശോക് നെന്മാറ അനീഷ് കെ മാണി എന്നിവർ ക്ലാസുകൾ നയിച്ചു. എൻ എസ് എസ് എഞ്ചിനീയറിങ് കോളേജ് ഫെസിലിറ്റേറ്റർമാരായ ശരണ്യ,നിഷ, വൈ ഐ പി ഇന്റെൺസ് തുടങ്ങിയവർ സംസാരിച്ചു.
ഡിസൈൻ തിങ്കിങ്ങ്, ഐഡിയേഷൻ, പ്രോട്ടോടെപ്പുകൾ നിർമ്മാണം എന്നീവയിലുള്ള പരിശീലനത്തിൽ ജില്ലയിലെ വിവിധ കലാലയങ്ങളിൽ നിന്നും സംസ്ഥാനതലത്തിലേക്ക് തിരഞ്ഞെടുക്കപ്പെട്ട 44 വിദ്യാർഥികൾ പങ്കെടുത്തു.

date