Skip to main content

നേത്രദാന പക്ഷാചരണം ജില്ലാതല ഉദ്ഘാടനം

 

പാലക്കാട് ജില്ലാ മെഡിക്കൽ ഓഫീസിന്റെയും (ആരോഗ്യം) ദേശീയ ആരോഗ്യ ദൗത്യത്തിന്റെയും ജില്ല ആശുപത്രി ഒഫ്താൽമിക് യൂണിറ്റിന്റെയും സംയുക്താഭിമുഖ്യത്തിൽ 40-ാം ദേശീയ നേത്രദാന പക്ഷാചരണം സംഘടിപ്പിച്ചു. ജില്ലാതല ഉദ്ഘാടനം പാലക്കാട് ജില്ലാ ആശുപത്രിയിൽ ജില്ലാ മെഡിക്കൽ ഓഫീസർ (ആരോഗ്യം) ഡോ. വിദ്യ കെ ആർ നിർവഹിച്ചു. ഡെപ്യൂട്ടി ജില്ലാ മെഡിക്കൽ ഓഫീസർ ഡോ. അഹമ്മദ് അഫ്സൽ കെ പി അധ്യക്ഷത വഹിച്ച ചടങ്ങിൽ വച്ച് ജില്ലാ ആശുപത്രി സൂപ്രണ്ട് ഡോ. ജയശ്രീ പി കെ ജില്ലയിൽ ലഭിച്ചിട്ടുള്ള നേത്രദാന സമ്മതപത്രങ്ങൾ അഹല്യ നേത്ര ബാങ്കിന് കൈമാറി. ജില്ലാശുപത്രി ആർഎംഒ ഡോ. ഗീതാ വി സി നേത്രദാന പക്ഷാചരണ പ്രതിജ്ഞാവാചകം ചൊല്ലിക്കൊടുത്തു. ജില്ലാ ഒഫ്താൽമിക് യൂണിറ്റ് മേധാവി ഡോ. രോഹൻ എ ജില്ലാ യൂണിറ്റിന്റെ പ്രവർത്തനങ്ങളെക്കുറിച്ച് വിശദീകരിച്ചു. ജില്ലാ മൊബൈൽ ഒഫ്താൽമിക് യൂണിറ്റ് മേധാവി ഡോ. വി കെ പി ഗീത നേത്രദാനത്തിൻ്റെ പ്രാധാന്യത്തെക്കുറിച്ചും നേത്രദാനം എങ്ങനെ നടത്താം എന്നതിനെ കുറിച്ചും വിവരണം നൽകി. ജില്ലാ എഡ്യൂക്കേഷൻ മീഡിയ ഓഫീസർ സയന എസ്, ജില്ലാ ഒഫ്താൽമിക് കോഡിനേറ്റർ ഷിബു ഡി , ജില്ലാ ആശുപത്രി നഴ്സിങ് സൂപ്രണ്ട് റജീന തുടങ്ങിയവര്‍ സംസാരിച്ചു. പക്ഷാചരണ ബോധവൽക്കരണത്തിന്റെ ഭാഗമായി മലമ്പുഴ സിമറ്റ് നഴ്സിങ് കോളേജിലെ വിദ്യാർഥികൾ ഫ്ലാഷ് മോബും ജില്ലാ ആശുപത്രി ഒഫ്താൽമിക് യൂണിറ്റ് ബോധവൽക്കരണ ഗാനവും അവതരിപ്പിച്ചു.
 എല്ലാവർഷവും ആഗസ്റ്റ് 25 മുതൽ സെപ്റ്റംബർ 8 വരെയാണ് ദേശീയ നേത്രദാന പക്ഷാചരണമായി രാജ്യം മുഴുവൻ ആചരിക്കുന്നത്. നേത്രദാന സന്ദേശം പരമാവധി പൊതുജനങ്ങളിൽ എത്തിക്കുക എന്നതാണ് പക്ഷാചരണം ലക്ഷ്യം വയ്ക്കുന്നത്.

date