Skip to main content

കയര്‍ ഫെഡിന്റെ സഞ്ചരിക്കുന്ന ഓണം വിപണന മേള നാളെ മുതല്‍

ഓണത്തോടനുബന്ധിച്ച് കയര്‍ ഫെഡിൻ്റെ സഞ്ചരിക്കുന്ന ഓണവിപണനമേള ജില്ലയില്‍ നാളെ (ആഗസ്റ്റ് 26) മുതല്‍ തുടങ്ങും. ആഗസ്റ്റ് 26- പൊന്നാനി മിനി സിവില്‍ സ്റ്റേഷന്‍, 27, 28- തിരൂര്‍ മിനി സിവില്‍ സ്റ്റേഷന്‍, 29,30-കാലിക്കറ്റ് യൂണിവേഴ്‌സിറ്റി ബസ് സ്റ്റോപ്പ് എന്നിവിടങ്ങളില്‍ മേള ഉണ്ടാകും. ആഗസ്റ്റ് 27 മുതല്‍ സെപ്റ്റംബര്‍ 15 വരെ അരിയല്ലൂര്‍ സര്‍വീസ് സഹകരണ ബാങ്കിന്റെ ആഭിമുഖ്യത്തില്‍ ഹെഡ് ഓഫീസിന് സമീപം കയര്‍ഫെഡ് ഓണം വിപണമേള നടക്കും. മേളയില്‍ ഉല്‍പ്പന്നങ്ങള്‍ക്ക് 30 ശതമാനം മുതല്‍ 50 ശതമാനം വരെ ശതമാനം വിലക്കുറവും 2000 രൂപയ്ക്ക് മുകളിലുള്ള ഓരോ ബില്ലിനും സമ്മാന കൂപ്പണും ലഭിക്കും. ഫോണ്‍: 0483 2731806

 

date