Skip to main content

ഹരിത ഓണം; ലോഗോ പ്രകാശനം ചെയ്തു

ഈ വര്‍ഷത്തെ ഓണാഘോഷ പരിപാടികള്‍ പ്രകൃതി സൗഹൃദമാക്കി മാത്രം നടത്തണമെന്ന് ജില്ലാ കളക്ടര്‍ അറിയിച്ചു. സര്‍ക്കാര്‍ ഓഫീസുകളും സ്ഥാപനങ്ങളും ഇക്കാര്യം ശ്രദ്ധിക്കണം. ആഘോഷങ്ങള്‍ ഹരിതമാക്കി മാറ്റുന്നതിന് ആവിഷ്‌കരിച്ച ' വരവായി വൃത്തിയുടെ ചക്രവര്‍ത്തി, ഈ ഓണം ഹരിത ഓണം ' ക്യാംപയ്‌ന്റെ ലോഗോ കളക്ടര്‍ പ്രകാശനം ചെയ്തു. പൂര്‍ണ്ണമായും പ്രകൃതി സൗഹൃദ വസ്തുക്കള്‍ ഉപയോഗിച്ചുകൊണ്ടും സര്‍ക്കാര്‍ നിരോധിച്ച ഒറ്റത്തവണ ഉപയോഗ പ്ലാസ്റ്റിക് വസ്തുക്കള്‍ ഒഴിവാക്കിക്കൊണ്ട് നടത്തണം. വീഴ്ച വരുത്തുന്ന ഓഫീസുകള്‍ക്കെതിരെ ശക്തമായ നടപടി സ്വീകരിക്കുമെന്നും കളക്ടര്‍ അറിയിച്ചു

date