ഡിടിപിസി ഓണാഘോഷം; മത്സരങ്ങള്‍ സംഘടിപ്പിക്കുന്നു
സംസ്ഥാന ടൂറിസം വകുപ്പും ജില്ലാ ടൂറിസം പ്രൊമോഷന്‍ കൗണ്‍സിലും ചേര്‍ന്ന് സെപ്റ്റംബര്‍ രണ്ട് മുതല്‍ ഒന്‍പത് വരെ സംഘടിപ്പിക്കുന്ന ഓണാഘോഷ പരിപാടികളുടെ ഭാഗമായി കണ്ണൂര്‍ നഗരത്തിലെ സര്‍ക്കാര്‍, അര്‍ധ സര്‍ക്കാര്‍, പൊതുമേഖല, സ്വകാര്യ മേഖല സ്ഥാപനങ്ങള്‍ക്കായി പൂക്കള മത്സരം സംഘടിപ്പിക്കുന്നു. അതാത് സ്ഥാപനങ്ങളില്‍ തന്നെയാണ് പൂക്കളം ഒരുക്കേണ്ടത്. വിജയികളാകുന്ന ആദ്യ മൂന്ന് സ്ഥാനക്കാര്‍ക്ക് 10,000, 7500, 5000രൂപ വീതം ലഭിക്കും. പോത്സാഹന സമ്മാനമായി അഞ്ച് പേര്‍ക്ക് 1000 രൂപ വീതവും നല്‍കും. അതാത് സ്ഥാപനങ്ങളില്‍ സന്ദര്‍ശിച്ചാണ് വിധി നിര്‍ണയം നടത്തുക.
സെപ്റ്റംബര്‍ രണ്ടിന് കണ്ണൂര്‍ ടൗണ്‍ സ്‌ക്വയറില്‍ നടക്കുന്ന തിരുവാതിര കളി മത്സരത്തില്‍ ആദ്യം രജിസ്റ്റര്‍ ചെയ്യുന്ന 20 ടീമുകള്‍ക്ക് പങ്കെടുക്കാം. താല്‍പര്യമുള്ളവര്‍ ജില്ലാ ടൂറിസം പ്രൊമോഷന്‍ കൗണ്‍സില്‍ ഓഫീസില്‍ പേര് രജിസ്റ്റര്‍ ചെയ്യണം.
- Log in to post comments