ഓണാഘോഷം: വിദ്യാര്‍ഥികള്‍ക്കായി വിവിധ മത്സരങ്ങള്‍
കൃഷ്ണമേനോന്‍ സ്മാരക ഗവ. വനിത കോളേജ് ടൂറിസം ക്ലബ്, നാഷണല്‍ സര്‍വീസ് സ്‌കീം എന്നിവയുടെ സംയുക്താഭിമുഖ്യത്തില്‍ സ്‌കൂള്‍, കോളേജ് വിദ്യാര്‍ഥികള്‍ക്കായി പ്രത്യേക ഓണാഘോഷ പരിപാടി' പിള്ളേരോണം പൊളിച്ചോണം' സംഘടിപ്പിക്കുന്നു. എല്‍ പി, യു പി വിദ്യാര്‍ഥികള്‍ക്കുള്ള പെയിന്റിംഗ് ജലച്ചായം, ഹൈസ്‌കൂള്‍, ഹയര്‍ സെക്കന്‍ഡറി വിദ്യാര്‍ഥികള്‍ക്കുള്ള എണ്ണച്ചായം, കണ്ണൂര്‍ യൂണിവേഴ്സിറ്റി കോളേജ് വിദ്യാര്‍ഥികള്‍ക്കുള്ള മെഹന്തി മത്സരം എന്നിവ ആഗസ്റ്റ് 30 ന് രാവിലെ 10.30 ന് പള്ളിക്കുന്ന് കൃഷ്ണമേനോന്‍ സ്മാരക ഗവ. വനിതാ കോളേജില്‍ നടക്കും. പങ്കെടുക്കുന്ന വിദ്യാര്‍ഥികള്‍ ആഗസ്റ്റ് 28 ന് വൈകീട്ട് അഞ്ചിനകം പേര് രജിസ്റ്റര്‍ ചെയ്യണം.
ജില്ലയിലെ കോളേജ് വിദ്യാര്‍ഥികള്‍ക്കുള്ള റീല്‍സ് നിര്‍മാണ മത്സരത്തില്‍ ഓണ സന്ദേശം നല്‍കുന്ന 30 മുതല്‍ 90 സെക്കന്റില്‍ കവിയാത്ത, സര്‍ഗാത്മക ഉള്ളടക്കമുള്ള, വ്യക്തിഗതമോ ഗ്രൂപ്പായോ ചെയ്ത റീലുകള്‍ അയക്കാം. ഒരാള്‍ക്ക് ഒരു എന്‍ട്രി മാത്രമേ പാടുള്ളൂ. ആഗസ്റ്റ് 28 നകം എന്‍ട്രികള്‍ ലഭിക്കണം. വിജയികള്‍ക്കുള്ള സമ്മാനം ഡിടിപിസി കണ്ണൂര്‍ ടൗണ്‍ സ്‌ക്വയറില്‍ സംഘടിപ്പിക്കുന്ന ഓണാഘോഷ പരിപാടിയില്‍ നല്‍കും. രജിസ്ട്രേഷന് 8330858604, 04972706336 എന്ന നമ്പറുകളിലോ ഡിടിപിസി ഓഫീസില്‍ നേരിട്ടോ ബന്ധപ്പെടാം.
- Log in to post comments