Skip to main content

യോഗിക് സയൻസ് ആന്റ് സ്‌പോർട്സ് യോഗയിൽ ഡിപ്ലോമ

സ്‌കോൾ-കേരള ഡിപ്ലോമ ഇൻ യോഗിക് സയൻസ് ആന്റ് സ്‌പോർട്സ് യോഗ കോഴ്‌സ് - മൂന്നാം ബാച്ചിലേക്ക് (2025-26) 100 രൂപ പിഴയോടുകൂടി സെപ്റ്റംബർ 17വരെ ഫീസടച്ച് രജിസ്റ്റർ ചെയ്യാം. ഓൺലൈൻ രജിസ്‌ട്രേഷൻ മാർഗ്ഗനിർദ്ദേശങ്ങൾക്ക് www.scolekerala.org സന്ദർശിക്കുക. ഓൺലൈനായി ഇതിനകം രജിസ്റ്റർ ചെയ്ത വിദ്യാർത്ഥികൾ അപേക്ഷയുടെ പ്രിന്റ് ഔട്ടുംഅനുബന്ധ രേഖകളും രണ്ട് ദിവസത്തിനകം സംസ്ഥാന/ ജില്ലാ ഓഫീസുകളിൽ നേരിട്ടോ തപാൽ മാർഗ്ഗമോ എത്തിക്കണം. അന്വേഷണങ്ങൾക്ക് സംസ്ഥാനജില്ലാ ഓഫീസുകളിലെ ഫോൺ നമ്പരുകളിൽ ബന്ധപ്പെടുക.

പി.എൻ.എക്സ് 4207/2025

date