Post Category
മാവേലി യാത്ര: ഉദ്ഘാടനം ഇന്ന് (27.08.25)
കേരള സർക്കാർ ഓണം വാരാഘോഷങ്ങളുടെ മുന്നോടിയായി മാലിന്യരഹിത-ഹരിത ഓണം എന്ന സന്ദേശം ജനങ്ങളിലേക്ക് എത്തിക്കുന്നതിനായി ശുചിത്വ മിഷന്റെയും ഗ്രീൻ പ്രോട്ടോകോൾ കമ്മിറ്റിയുടെയും നേതൃത്വത്തിൽ ഇന്നു മുതൽ 7 ദിവസം ജില്ലയുടെ വിവിധ സ്ഥലങ്ങളിലായി മാവേലി യാത്ര നടത്തും.
ഓണാഘോഷ പരിപാടികൾ മാലിന്യരഹിതവും പരിസ്ഥിതി സൗഹൃദവും ആക്കുന്നതിനു വേണ്ടിയുള്ള സന്ദേശങ്ങൾ അടങ്ങിയ വാഹന പ്രചരണ ജാഥയും മാവേലിയോടൊപ്പം ഉണ്ടാകും.
മാവേലി യാത്രയുടെയും വാഹന പ്രചരണ ജാഥയുടെയും ഉദ്ഘാടനം രാവിലെ9. 30ന് തദ്ദേശസ്വയംഭരണ എക്സൈസ് വകുപ്പ് മന്ത്രി എം ബി രാജേഷ് ഔദ്യോഗിക വസതിയിൽ നിർവഹിക്കും. ഗ്രീൻ പ്രോട്ടോക്കോൾ കമ്മിറ്റി ചെയർമാൻ എം. വിൻസെൻറ് എം എൽ എ, കോർപ്പറേഷൻ ആരോഗ്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ഗായത്രി ബാബു തുടങ്ങിയവർ പങ്കെടുക്കും.
date
- Log in to post comments