Post Category
സഞ്ചരിക്കുന്ന ഓണച്ചന്ത ഫ്ലാഗ് ഓഫ് ചെയ്തു
കൊയിലാണ്ടി സപ്ലൈകോ ഡിപ്പോയ്ക്ക് കീഴിലെ സഞ്ചരിക്കുന്ന ഓണച്ചന്ത കൊയിലാണ്ടി സബ് ഇന്‍സ്പെക്ടര്‍ ആര് സി ബിജു ഫ്ലാഗ് ഓഫ് ചെയ്തു. കൊയിലാണ്ടിയിലെ പുറക്കാടാണ് ആദ്യദിനം ഓണച്ചന്ത പ്രവര്‍ത്തിച്ചത്.
ഇന്ന് (ഓഗസ്റ്റ് 27) കുരുടിമുക്ക്, പൂതേരിപ്പാറ, ഏക്കാട്ടൂര്‍, 29 ന് ഊരള്ളൂര്‍ ടൗൺ, ചാത്തോത്ത് താഴെ, തോടത്താംകണ്ടി, കിഴക്കന്‍ പേരാമ്പ്ര, 30 ന് തുരുത്തിയാട്, മടിയറക്കുന്ന്, എരമംഗലം, പാറമ്മല്‍ ബസാര്‍, കണ്ണാടിപൊയില്‍ ടൗണ്‍, 31ന് വാകയാട് ടൗണ്‍, മൂലാട് ടൗണ്‍, സെപ്റ്റംബര്‍ ഒന്നിന് കണ്ണന്കാവ്, മുച്ചുകുന്ന്, തിക്കോടി എന്നിവിടങ്ങളിലാണ് ഓണച്ചന്ത പ്രവര്‍ത്തിക്കുക.
date
- Log in to post comments