സാന്‍ഡ് ബാങ്ക്സില്‍ വഴിയോര കച്ചവട മാര്‍ക്കറ്റ് ഒരുക്കി വടകര നഗരസഭ
വടകരയിലെ ടൂറിസം കേന്ദ്രമായ സാന്‍ഡ് ബാങ്ക്സ് പരിസത്ത് വഴിയോര കച്ചവട മാര്‍ക്കറ്റ് ഒരുക്കി വടകര നഗരസഭ. നഗരത്തിലെ വഴിയോര കച്ചവടക്കാരുടെ ജീവനോപാധി സംരക്ഷിക്കുക, ക്ഷേമം ഉറപ്പു വരുത്തുക, നഗര സൗന്ദര്യവല്‍ക്കരണം തുടങ്ങിയ ലക്ഷ്യത്തോടെ ആരംഭിച്ച പദ്ധതിയുടെ ഭാഗമായാണ് നഗരത്തിലെ വഴിയോര കച്ചവടക്കാര്‍ക്ക് സാന്റ്ബാങ്ക്സ് പരിസരത്ത് ഉന്തുവണ്ടികള്‍ സജ്ജമാക്കിയത്.
കുടുംബശ്രിയുടെ എന്‍യുഎല്‍എം പദ്ധതിയില്‍ ഉള്‍പ്പെടുത്തി ഏഴ് കച്ചവടകാര്‍ക്കാണ് ആദ്യ ഘട്ടത്തില്‍ ഉന്തുവണ്ടി കട നല്‍കിയത്. വഴിയോര കച്ചവട മാര്‍ക്കറ്റിന്റെ ഉദ്ഘാടനം നഗരസഭ ചെയര്‍പേഴ്സണ്‍ കെ.പി ബിന്ദു നിര്‍വഹിച്ചു. നഗരസഭ വൈസ് ചെയര്‍പേഴ്സണ്‍ പി.കെ സതീശന് മാസ്റ്റര്‍ അദ്ധ്യക്ഷത വഹിച്ചു. നഗരസഭ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍പേഴ്സണ്‍മാരായ എ പി പ്രജിത, പി സജീവ് കുമാര്‍, ബിജു എം, സിന്ധു പ്രേമന്, വാര്‍ഡ് കൗണ്‍സിലര്‍ പി വി ഹാഷിം, നഗരസഭ കൗണ്‍സിലര്‍ എന്‍ കെ പ്രഭാകരന്, സി ഡി എസ് ചെയര്‍പേഴ്സണ്‍മാരായ വി മീര, വി കെ റീന, കുടുംബശ്രീ അസിസ്റ്റന്റ് ജില്ലാ മിഷന് കോര്‍ഡിനേറ്റര്‍ എസ്. അതുല്‍രാജ്, എന്‍ യു എം മാനേജര്‍ സംഗീത ബാലചന്ദ്രന്, പി ഗണേശന് തുടങ്ങിയവര്‍ സംസാരിച്ചു.
- Log in to post comments