Skip to main content

സ്പോട്ട് അഡ്മിഷൻ

കഴക്കൂട്ടം ഗവ. വനിത ഐടിഐയിൽ ഒഴിവുള്ള ഏഴ് ട്രേഡുകളിലേക്ക് സ്പോട്ട് അഡ്മിഷൻ നടത്തും. ടെക്നീഷ്യൻ പവർ ഇലക്ട്രോണിക് സിസ്റ്റം, ഡെസ്ക്ടോപ്പ് പബ്ലിഷിംഗ്, സ്റ്റെനോഗ്രാഫർ സെക്രട്ടേറിയൽ അസിസ്റ്റന്റ് (ഇംഗ്ലീഷ്), സ്റ്റെനോഗ്രാഫർ സെക്രട്ടേറിയൽ അസിസ്റ്റന്റ് (ഹിന്ദി), ഹോസ്പിറ്റൽ ഹൗസ് കീപ്പിങ്, കംപ്യൂട്ടർ എയിഡഡ് എംബ്രോയിഡറി ഡിസൈനിംഗ്ഡ്രസ് മേക്കിംഗ്  ട്രേഡുകളിലാണ് ഒഴിവുകളുള്ളത്. ആഗസ്റ്റ് 30 ഉച്ചക്ക് 12.30 വരെയാണ് അഡ്മിഷൻ. അപേക്ഷകർ നേരിട്ട് ഹാജരായി യോഗ്യതാ സർട്ടിഫിക്കറ്റുകളുടെ അസ്സലും പകർപ്പുകളും (ഒറിജിനൽ ടി.സി ഉൾപ്പെടെ) സഹിതം അപേക്ഷിക്കാം.

പി.എൻ.എക്സ് 4233/2025

date