Skip to main content

ജില്ലാ പഞ്ചായത്ത് ഖാദിമേള കാക്കനാട് സിവിൽ സ്റ്റേഷനിൽ

ജില്ലാ പഞ്ചായത്ത് 2025 - 20 26 വാർഷിക പദ്ധതിയുടെ ഭാഗമായി ഖാദി ഗ്രാമ വ്യവസായ ബോർഡുമായി സഹകരിച്ച് നടത്തുന്ന ഖാദി ഫെസ്റ്റ് കാക്കനാട് സിവിൽ സ്റ്റേഷൻ ഗ്രൗണ്ടിൽ പുരോഗമിക്കുകയാണ്. ഫെസ്റ്റിന്റെ ഉദ്ഘാടനം ജില്ലാ കളക്ടർ ജി. പ്രിയങ്ക നിർവഹിച്ചു. തീർത്തും പ്രകൃതിദത്തമായ ഉത്പന്നമാണ് ഖാദി എന്നും കൂടുതൽ പേർ ഖാദി വസ്ത്രം ധരിക്കാൻ ശ്രമിക്കണമെന്നും ജില്ലാ കളക്ടർ പറഞ്ഞു.

 

എല്ലാത്തരം ഖാദി ഉത്പന്നങ്ങളുടെയും വസ്ത്രങ്ങളുടെയും പ്രദർശനവും വിപണനവുമാണ് ഖാദി ഫെസ്റ്റിന്റെ ഭാഗമായി സംഘടിപ്പിച്ചിട്ടുള്ളത് എന്ന് ചടങ്ങിൽ അധ്യക്ഷനായ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് മനോജ് മൂത്തേടൻ അറിയിച്ചു.

 

ഖാദി വസ്ത്രങ്ങൾക്ക് 30 ശതമാനം റിബേറ്റ് ലഭ്യമാണ്. ചടങ്ങിൽ ജില്ലാ പഞ്ചായത്ത് വികസനകാര്യ സ്ഥിരംസമിതി അധ്യക്ഷ സനിത റഹീം, ജില്ലാ പഞ്ചായത്ത് അംഗങ്ങളായ ശാരദ മോഹൻ, ഷൈമി വർഗീസ്, ലിസി അലക്സ്, ജില്ലാ പഞ്ചായത്ത് സെക്രട്ടറി പി.എം ഷെഫീഖ്, ഖാദി ഗ്രാമ വ്യവസായ ബോർഡ് ജില്ലാ ഓഫീസർ എസ്. ഷിഹാബുദ്ദീൻ തുടങ്ങിയവർ പങ്കെടുത്തു.

date