Skip to main content

ഞായറാഴ്ചയും റേഷൻകടകൾ തുറന്നു പ്രവർത്തിക്കും

ആഗസ്റ്റ് 31 ന് സംസ്ഥാനത്തെ എല്ലാ റേഷൻ കടകളും തുറന്നു പ്രവർത്തിക്കും. ഞായറാഴ്ചയോടെ ആഗസ്റ്റ് മാസത്തെ റേഷൻ വിതരണവും സ്പെഷ്യൽ അരിയുടെ വിതരണവും പൂർത്തിയാകും. ആഗസ്റ്റിൽ 82 ശതമാനം ഗുണഭോക്താക്കൾ റേഷൻ വിഹിതം കൈപ്പറ്റി. സ്റ്റോക്കെടുപ്പ് പ്രമാണിച്ച് സെപ്റ്റംബർ 1 ന് റേഷൻകടകൾക്ക് അവധിയായിരിക്കും. 2 മതുൽ സെപ്റ്റംബറിലെ റേഷൻ വിതരണം ആരംഭിക്കും. ഒന്നാം ഓണ ദിവസമായ സെപ്റ്റംബർ 4 ന് റേഷൻ കടകൾ തുറന്നു പ്രവർത്തിക്കും. എ.എ.വൈ കാർഡുടമകൾക്കും ക്ഷേമസ്ഥാപനങ്ങളിലെ അന്തേവാസികൾക്കുമുള്ള ഓണക്കിറ്റ് വിതരണം സെപ്റ്റംബറിലും തുടരും.

പി.എൻ.എക്സ് 4289/2025

date