Skip to main content

ഫറോക്ക് താലൂക്ക് ആശുപത്രി: 23.5 കോടിയുടെ പുതിയ കെട്ടിടം ഞായറാഴ്ച മുഖ്യമന്ത്രി ഉദ്ഘാടനം നിർവഹിക്കും

സംസ്ഥാന സർക്കാർ ആരോഗ്യ മേഖലയിൽ നടപ്പിലാക്കി വരുന്ന ബഹുമുഖ വികസന പദ്ധതികളുടെ ഭാഗമായി ഫറോക്ക് താലൂക്ക് ആശുപത്രിയിൽ പുതിയതായി നിർമ്മിച്ച ബഹുനില മന്ദിരം ആഗസ്റ്റ് 31ന് രാവിലെ 10 മണിക്ക് മുഖ്യമന്ത്രി പിണറായി വിജയൻ നാടിന് സമർപ്പിക്കും. ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ് അധ്യക്ഷത വഹിക്കും. പൊതുമരാമത്ത് വകുപ്പ് മന്ത്രി പി.എ. മുഹമ്മദ് റിയാസ് സ്വാഗതം ആശംസിക്കും. എം.കെ. രാഘവൻ എംപി മുഖ്യാതിഥിയാകും. മറ്റ് ജനപ്രതിനിധികൾഉദ്യോഗസ്ഥർ തുടങ്ങിയവർ യോഗത്തിൽ പങ്കെടുക്കും.

സംസ്ഥാന ആരോഗ്യ മേഖലയിൽ നടന്നു വരുന്ന വലിയ വികസന പ്രവർത്തനങ്ങളുടെ തുടർച്ചയാണ് ഫറോക്ക് താലൂക്ക് ആശുപത്രിയുടെ പുതിയ കെട്ടിടമെന്ന് മന്ത്രി വീണാ ജോർജ് പറഞ്ഞു. കിഫ്ബി വഴി 23.5 കോടി രൂപ ചെലവഴിച്ചാണ് 47,806 ചതുരശ്ര അടി വിസ്തൃതിയിൽ അത്യാധുനിക സൗകര്യങ്ങളോടെ കെട്ടിട നിർമ്മാണം പൂർത്തിയാക്കിയിരിക്കുന്നത്. വിവിധ സ്പെഷ്യാലിറ്റികൾഓപ്പറേഷൻ തിയേറ്ററുകൾലാബുകൾ തുടങ്ങിയ അതിനൂതനമായ സൗകര്യങ്ങളോടെ രോഗി പരിചരണം ഉറപ്പാക്കുന്ന ആശുപത്രിയിൽ ഒരേസമയം 103 രോഗികളെ കിടത്തി ചികിത്സിക്കാൻ കഴിയും. ഓക്സിജൻ പ്ലാന്റ്ട്രോമാ കെയർ യൂണിറ്റ്അത്യാഹിത വിഭാഗംഓപ്പറേഷൻ തിയേറ്ററുകൾ തുടങ്ങിയവ പുതിയ ആശുപത്രിയുടെ ഭാഗമായി വരുന്നുണ്ട്. പുതിയ സംവിധാനങ്ങൾ ജനങ്ങൾക്ക് ഏറെ സഹായകരമാകുമെന്നും മന്ത്രി വ്യക്തമാക്കി.

താഴത്തെ നിലയിൽ ജനറേറ്റർ റൂംഎയിഡ് പോസ്റ്റ്ട്രയേജ്വിവിധ ഒപികൾഇഞ്ചക്ഷൻനെബുലൈസേഷൻ റൂംമൈനർ ഒടിഎക്സ്റേഫാർമസി സ്റ്റോർഒപ്ടിയോമെട്രി റൂംനഴ്സിംഗ് സ്റ്റേഷൻകാരുണ്യ ഇൻഷുറൻസ് കൗണ്ടർ എന്നിവയും ഒന്നാം നിലയിൽ ആധുനിക ലബോറട്ടറിഅൾട്രാ സൗണ്ട് സ്‌കാനിംഗ്സെൻട്രൽ ലബോറട്ടറികളായ മൈക്രോബയോളജിബയോകെമിസ്ട്രിഹെമറ്റോളജിബ്ലഡ് സ്റ്റോറേജ്വിവിധ ഒപികൾ എന്നിവയും രണ്ടാമത്തെ നിലയിൽ 45 കിടക്കകളുള്ള പുരുഷന്മാരുടെ വാർഡ്നഴ്സിംഗ് സ്റ്റേഷൻസ്റ്റോർ റൂംമൂന്നാമത്തെ നിലയിൽ 45 കിടക്കകളുള്ള സ്ത്രീകളുടെ വാർഡ്സ്റ്റോർ റൂംഎന്നിവയും ഏറ്റവും മുകളിലെ നിലയിൽ ഒഎച്ച് ഫയർ ടാങ്ക്ഫ്ളഷ് ടാങ്ക്ഡൊമസ്റ്റിക് ടാങ്ക്സോളാർ പ്ലാന്റ് എന്നിവയുണ്ട്.

പി.എൻ.എക്സ് 4290/2025

date