Skip to main content

എൻ.ആർ.ഐ കമ്മീഷനിൽ പരാതി നൽകാം

പ്രവാസികളുടെ സ്വത്തിനെയും ജീവനെയും സംബന്ധിക്കുന്ന ഏതു വിഷയത്തിലുള്ള പരാതിയും എൻ.ആർ. ഐ കമ്മീഷനിൽ നൽകാം.

ചെയർ പേഴ്സൺഎൻ.ആർ.ഐ.കമ്മീഷൻ (കേരള)നോർക്കാ സെന്റർതൈക്കാട്തിരുവനന്തപുരം 695014 എന്ന വിലാസത്തിലോ  secycomsn.nri@kerala.gov.in ലോ പരാതികൾ അറിയിക്കാം. പ്രവാസി ഭാരതീയരായ കേരളീയരുടെയും അവരുടെ കുടുംബത്തിന്റെയും അവകാശങ്ങൾ സംരക്ഷിക്കുകപ്രവാസികേരളീയരുടെ കേരളത്തിലുള്ള നിക്ഷേപങ്ങൾക്ക് സംരക്ഷണം ഉറപ്പാക്കുകഅനധികൃത വിദേശ തൊഴിൽ റിക്രൂട്ട്മെന്റുകൾക്കെതിരെ നടപടി സ്വീകരിക്കുക തുടങ്ങിയവയാണ് കമ്മീഷന്റെ പ്രധാന ചുമതലകൾ. പരാതികൾ പരിഗണിക്കുവാൻ കമ്മീഷൻ നിശ്ചിത ഇടവേളകളിൽ സംസ്ഥാനത്തുടനീളം സിറ്റിംഗുകളും/അദാലത്തുകളും സംഘടിപ്പിക്കുമെന്ന് ചെയർപേഴ്സൺ ജസ്റ്റിസ് (റിട്ട) സോഫി തോമസ്സ് അറിയിച്ചു. കമ്മിന്റെ ഫോൺ നമ്പർ: 0471-2322311.

പി.എൻ.എക്സ് 4304/2025

date