കുമ്പളങ്ങി ശ്രീകൃഷ്ണ ടെമ്പിൾ റോഡിന്റെ നിർമാണം ആരംഭിച്ചു
കുമ്പളങ്ങി ഗ്രാമപഞ്ചായത്തിലെ പതിനാലാം വാർഡ് ശ്രീകൃഷ്ണ ടെമ്പിൾ റോഡിന്റെ നിർമാണോദ്ഘാടനം കെ ജെ മാക്സി എം എൽ എ നിർവ്വഹിച്ചു.
മുഖ്യമന്ത്രിയുടെ തദ്ദേശ റോഡ് പുനരുദ്ധാരണ പദ്ധതിയിൽ ഉൾപ്പെടുത്തി നിർമ്മിക്കുന്ന ശ്രീകൃഷ്ണ ടെമ്പിൾ റോഡിന് 47.40 ലക്ഷം രൂപയാണ് വകയിരുത്തിയിരിക്കുന്നത്.
ചടങ്ങിൽ സംസ്ഥാന ബോക്സിങ് ചാമ്പ്യൻഷിപ്പിലെ വെങ്കല മെഡൽ ജേതാവായ എം എം അമൃതയെ ആദരിച്ചു.
കുമ്പളങ്ങി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സൂസൻ ജോസഫ് അധ്യക്ഷത വഹിച്ച ചടങ്ങിൽ പള്ളുരുത്തി ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ജോബി പനക്കൽ, ബ്ലോക്ക് മെമ്പർ നിതാ സുനിൽ, പഞ്ചായത്ത് അംഗങ്ങളായ സജീവ് ആന്റണി, പിടി സുധീർ, താരാ രാജു,വാർഡ് മെമ്പർ അഡ്വ. മേരി ഹർഷ,മുൻ പഞ്ചായത്ത് പ്രസിഡന്റുമാരായ ജെയ്സൺ ടി ജോസ്, മാർട്ടിൻ ആന്റണി, കൊച്ചിൻ ദേവസ്വം ബോർഡ് അംഗം കെ കെ സുരേഷ്,ജിസിഡിഎ ജനറൽ കൗൺസിൽ അംഗം പി എ പീറ്റർ, എൻ എസ് സുനീഷ്, ഡൈനി ആന്റണി ജന പ്രതിനിധികളായ എം ഫ്രാൻസിസ് എന്നിവർ സംസാരിച്ചു.
- Log in to post comments